കെജിഎഫിൽ വീണ്ടും സ്വർണഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽ നിന്ന് ലഭിക്കുക ഒരു ഗ്രാം സ്വർണം
ബെംഗളൂരു: കോളാർ സ്വർണഖനിയിൽ( (Kolar Gold Fields – KGF) വീണ്ടും സ്വർണഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാരിന്റെ അംഗീകാരം.. കോലാറിലെ ഖനികളിൽനിന്ന് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് (ബിജിഎംഎൽ) കമ്പനി കുഴിച്ചെടുത്ത 3.3 കോടി ടൺ മണ്ണിൽനിന്ന് വീണ്ടും സ്വർണം വേർതിരിക്കാനാണ് പദ്ധതി.
1,003.4 ഏക്കറിലുള്ള 13 ഖനികളിൽനിന്നാണ് വീണ്ടും സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നത്. നിലവിലെ കണക്കുകൂട്ടലുകൾ അനുസരിച്ച് ഒരു ടൺ മണ്ണിൽനിന്ന് ഒരു ഗ്രാം സ്വർണമാണ് ലഭിക്കുക. പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഈ ഖനികളിൽ 3.3 കോടി ടൺ മണ്ണാണുള്ളത്. സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽനിന്ന് ഒരു ഗ്രാം സ്വർണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മേഖലയിലെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടച്ചുപൂട്ടിയ ബിജിഎംഎൽ കമ്പനിയുടെ പേരിലുള്ള 2,330 ഏക്കർ ഭൂമി സർക്കാരിലേക്കു കണ്ടുകെട്ടി അവിടെ വ്യവസായ ടൗൺഷിപ്പ് തുടങ്ങാൻ കർണാടക സർക്കാർ അനുമതി തേടിയിട്ടുണ്ട്. കമ്പനി സർക്കാരിനു നൽകാനുള്ള 724 കോടി രൂപയ്ക്കു പകരമായാണ് കർണാടക സർക്കാർ ഈ അനുമതി തേടിയിട്ടുള്ളത്.
രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്വര്‍ണ്ണഖനികളില്‍ ഒന്നായിരുന്നു കോളാർ സ്വർണഖനി. കുറഞ്ഞുവരുന്ന ധാതുനിക്ഷേപം മൂലവും, വര്‍ദ്ധിച്ച് ഉല്പാദനച്ചെലവും മൂലം 2004-ലാണ് ഖനിയുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. ലോകത്തെ രണ്ടാമത്തെ ആഴമേറിയ ഖനിയാണ് ഇവിടെയുള്ളത്. 1802-ല്‍ ലെഫ്റ്റനന്റ് ജോണ്‍ വാറന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സര്‍വേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വര്‍ണനിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. 1873-ഓടെയാണ് ഇവിടെ ആധുനികരീതിയിലുള്ള ഖനനം ആരംഭിച്ചത്.
TAGS : GOLD MINING | KOLAR | KARNATAKA | KGF
SUMMARY : Gold mining resumes at KGF; Karnataka government accepted the proposal
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.