ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം നിർമിക്കാൻ പദ്ധതി


ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളത്താവളം നിർമിക്കാൻ പദ്ധതിയിടുന്നതായി അടിസ്ഥാന സൗകര്യ വികസന മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറി മഞ്ജുളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിക്കുമെന്നും ഉടൻ തന്നെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

പുതിയ വിമാനത്താവളത്തിൻ്റെ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ഡൽഹിക്കും മുംബൈയ്ക്കും ശേഷം രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വർഷം 37.5 ദശലക്ഷം യാത്രക്കാരും 400,000 ടണ്ണിലധികം ചരക്കുകളും ബെംഗളൂരു വിമാനത്താവളത്തിൽ കൈകാര്യം ചെയ്തതായി മന്ത്രി പറഞ്ഞു.

വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ഗതാഗതത്തിലും പ്രതീക്ഷിക്കുന്ന വർദ്ധനവ് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ രണ്ടാമത്തെ വിമാനത്താവളത്തിൻ്റെ ആവശ്യകത വളരെയധികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവനഹള്ളി വിമാനത്താവളം സ്ഥാപിക്കുമ്പോൾ 2033 വരെ 150 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു വിമാനത്താവളവും സ്ഥാപിക്കാൻ പാടില്ലെന്നായിരുന്നു കരാർ വ്യവസ്ഥ.

കരാറിന് കീഴിൽ ഒമ്പത് വർഷം ശേഷിക്കുന്നതിനാൽ ഇപ്പോൾ തന്നെ പുതിയ വിമാനത്താവളത്തിന്റെ നിർമാനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനും ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തിനും കാര്യമായ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: UPDATES|
SUMMARY: planning second airport in bengaluru


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!