സന്ദീപ് കൊക്കൂൺ ലോക കേരള സഭയിലേക്ക്
ബെംഗളൂരു: വ്യവസായിയും കൊക്കൂൺ അപ്പാരൽസിന്റെ മാനജേിങ് ഡയറക്ടറുമായ സന്ദീപ് കൊക്കൂൺ (എ.വി സന്ദീപ്) ലോക കേരള സഭയിലേക്ക്. നിയമസഭ മന്ദിരത്തിലെ ശങ്കര നാരായണൻ തമ്പി ഹാളില്‍ നടക്കുന്ന നാലാമത് ലോക കേരള സമ്മേളനത്തില്‍ വ്യവസായ മേഖലയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവായിട്ടാണ് സന്ദീപ് പങ്കെടുക്കുന്നത്. 103 രാജ്യങ്ങളിൽനിന്നും 25 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികൾ ഇന്നാരംഭിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.
പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ് എ.വി സന്ദീപ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊക്കൂൺ അപ്പാരൽസ് ദക്ഷിണേന്ത്യയിലെ വസ്ത്ര നിർമ്മാണ മേഖലയിലെ പ്രമുഖ സ്ഥാപനമാണ്. സിൽക്ക് നിർമാണ രംഗത്തും കയറ്റുമതി രംഗത്തും സജീവമാണ്. സ്കോട്ട് വിൽസൺ, വാരിയർ, മൗര്യ വസ്ത്ര തുടങ്ങിയ ബ്രാൻ്റുകളുടെ നിർമ്മാതാവ് കൂടിയായ സന്ദീപ് ഫാഷൻ രംഗത്തെ പ്രമുഖ വ്യക്തിത്വമാണ്. ഇതേ മേഖലയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്.
TAGS : LOKA KERALA SABHA | BENGALURU NEWS | COCOON APPARELS
SUMMARY : Industrialist and Managing Director of Cocoon Apparels AV Sandeep to Lok Kerala Sabha
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.