കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നം


ബെംഗളൂരു:  കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യസായാഹ്നം സംഘടിപ്പിച്ചു. എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായ സുധാകരന്‍ രാമന്തളി ‘എഴുത്തും ജീവിതവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. കുവൈത്ത് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് സമാജം അനുശോചനം രേഖപ്പെടുത്തി. ‘സത്യസന്ധതയോ സമര്‍പ്പണ ബുദ്ധിയോ സ്വഭാവദാര്‍ഢ്യമോ ഇല്ലാത്ത ഒരു സമൂഹത്തില്‍ സ്വന്തം സര്‍ഗ്ഗസൃഷ്ടി കൊണ്ട് തന്റെ വ്യക്തിത്വത്തെ സംരക്ഷിക്കുകയാണ് എഴുത്തുകാരന്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ക്രമാനുഗതമായ വികാസപരിണാമങ്ങള്‍ ഏറ്റവുമധികം സംഭവിച്ച മലയാള സാഹിത്യരൂപം ചെറുകഥയാണ്. പഴയതും പുതിയതുമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നവീനമായ രൂപവും സംവേദകത്വവും പ്രദാനം ചെയ്ത് കഥകളെ ജൈവവും ചലനാത്മകവുമാക്കി തീര്‍ക്കുകയാണ് പുതിയ കഥാകൃത്തുക്കള്‍.' സുധാകരന്‍ രാമന്തളി പറഞ്ഞു.

സതീഷ് തോട്ടശ്ശേരി രചിച്ച പവിഴമല്ലി പൂക്കും കാലം എന്ന ചെറുകഥാ സമാഹാരത്തെ കുറിച്ചുള്ള പുസ്തക ചര്‍ച്ച ശാന്തകുമാര്‍ എലപ്പുള്ളി ഉദ്ഘാടനം ചെയ്തു. സ്വര്‍ണ്ണ ജിതിന്‍, രാജേഷ് എന്‍. കെ, വിന്നി രാകേഷ്, പ്രദീപ് പൊടിയന്‍, പത്മനാഭന്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചടങ്ങില്‍ സതീഷ് തോട്ടശ്ശേരിയെ ആദരിച്ചു. വിന്നി രാകേഷ്, സ്വര്‍ണ്ണ ജിതിന്‍, സന്ധ്യ വേണു, വസന്ത രാമന്‍, ഗോപിക എന്നിവര്‍ കവിതകള്‍ ആലപിച്ചു. പത്മനാഭന്‍. എം സ്വാഗതവും, ശിവദാസ് എടശ്ശേരി നന്ദിയും പറഞ്ഞു.

TAGS : | SAMAJAM BANGALORE SOUTH WEST
SUMMARY : Bangalore South West Literary Evening


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!