കേരളീയം കുടുംബസംഗമം
ബെംഗളൂരു: നാഗസാന്ദ്രയിലെ പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റ് സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ ‘കേരളീയ'ത്തിന്റെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
രാജേഷ് വെട്ടംതൊടി രചിച്ച് സിനിമ പിന്നണി ഗായകനായ അകലുർ രാധാകൃഷ്ണൻ സംഗീതവും ആലാപനവും നിർവഹിച്ച “എന്റെ കേരളം…കേരളീയം “എന്ന് തുടങ്ങുന്ന തീം സോങ്ങോടെ പരിപാടികൾ ആരംഭിച്ചു. തുടര്‍ന്നു കേരളീയം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
ബെംഗളൂരുവിലെ കലാ-സാംസ്‌കാരിക സാമൂഹ്യ മേഖലകളിൽ തന്നതായ സംഭവനകൾ നൽകി പ്രവർത്തിക്കുന്നതിനുള്ള കരടു രേഖ സംഗമത്തിൽ അവതരിപ്പിച്ചു. കേരളീയത്തിന്റെ ലോഗോ കുടുംബ സംഗമത്തിൽ അനാഛാദനം ചെയ്തു.
കേരളീയം കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ സത്യനാഥൻ, ജയ സത്യനാഥൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കേരളീയം അധ്യക്ഷൻ ഡോ. ജിമ്മി തോമസ്, ഉപാധ്യക്ഷൻ ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി രാജേഷ് വെട്ടംതൊടി, ജോയിന്റ് സെക്രട്ടറി ദിവ്യ കാതീറിൻ, ഖജാൻജി ജോബിൻ അഗസ്റ്റിൻ, പ്രവർത്തക സമിതി അംഗങ്ങളായ സുജിത് കുമാർ, നിമ്മി വത്സൻ, ഇർഫാന റോക്കി, സോണിയ ജിമ്മി, ബിന്ദു, വിശാൽ നായർ, സി. പി. പ്രസാദ്, പ്രകാശ്. എന്‍, ബിമൽ ജോസ്, ഉണ്ണികൃഷ്ണൻ, പ്രദോഷ് കുമാർ,അരുൺ കരിമ്പനക്കൽ, ഡിനിൽ, ഷെജിൻ, ഹരിഹരൻ, ലിജോഷ് ജോസ് എന്നിവർ നേതൃത്വം നൽകി.
TAGS : KERALEEYAM | MALAYALI ORGANIZATION | ASSOCIATION NEWS
SUMMARY :Keraleeyam family reunion conducted.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.