ലോക കേരള സഭ; കര്‍ണാടകയില്‍ നിന്നും ഇത്തവണ ഏഴു പേര്‍ 


ബെംഗളൂരു:  പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപവത്കരിച്ച ലോക കേരള സഭയുടെ നാലാമത് സമ്മേളനത്തില്‍ കർണാടകയിൽ നിന്നും ഇത്തവണ 7 പേരെ തിരഞ്ഞെടുത്തു.

സി.പി.എ.സി പ്രസിഡണ്ട് സി കുഞ്ഞപ്പൻ, സുവർണ കർണാടക കേരള സമാജം മുൻ സംസ്ഥാന സെക്രട്ടറി കെ. പി. ശശിധരന്‍, കല ബെംഗളൂരു ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ഓൾ ഇന്ത്യ കെ.എം.സി.സി. ദേശീയ പ്രസിഡണ്ട് എം.കെ. നൗഷാദ്, വ്യവസായിയും കൊക്കൂൺ അപ്പാരൽസ് മാനജേിങ് ഡയറക്ടറുമായ സന്ദീപ് കൊക്കൂൺ (എ.വി സന്ദീപ്), ഐ.ടി. ഉദ്യോഗസ്ഥനും ജൂനിയർ ചേംബര്‍ ഇൻറർനാഷണൽ ദേശീയ കോഡിനേറ്ററുമായ എൽദോ ചിറക്കച്ചാലിൽ (എൽദോ ബേബി), എന്നിവരെയാണ് തിരഞ്ഞെടുത്തത്.

എറണാകുളം നെടുങ്ങാട് സ്വദേശിയായ സി. കുഞ്ഞപ്പൻ 50 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം. സാഹിത്യ സാംസ്കാരിക സംഘടനയായ  സി.പി.എ.സിയുടെ സ്ഥാപകാംഗവും നിലവിലെ പ്രസിഡണ്ടുമാണ്. മലയാളം മിഷൻ കർണാടക ചാപ്റ്റർ ഉപദേശക സമിതി അംഗവും ദൂരവാണി കേരള സമാജം സാഹിത്യ വിഭാഗം കൺവീനറുമാണ്. ലോക കേരള സഭയിലേക്ക് നാലാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

മലപ്പുറം സ്വദേശിയായ കെ. പി. ശശിധരന്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി ബെംഗളൂരുവിലാണ് താമസം. സാംസ്കാരിക-ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. മൂന്നാം തവണയാണ് ലോക കേരള സഭയിലേക്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

ഫിലിപ്പ് കെ ജോർജ് രണ്ടാം തവണയാണ് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുന്നത്. ബെംഗളൂരുവിലെ ഇടത് സാംസ്കാരിക സംഘടനയായ കല വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ഫിലിപ്പ്. ഒമ്പത് വര്‍ഷത്തോളം ബാംഗ്ലൂർ കേരള സമാജം പീനിയ സോണ്‍ ഭാരവാഹിയായിരുന്നു. ബെംഗളൂരുവിൽ ടെക്സ്റ്റയിൽസ് ഗാർമെൻ്റ്സ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. പത്തനംതിട്ട സീതത്തോട് സ്വദേശിയാണ്. 27 വർഷമായി ബെംഗളൂരുവിലാണ് താമസം.

റജികുമാർ, എം.കെ. നൗഷാദ്, സി കുഞ്ഞപ്പൻ, ഫിലിപ്പ് കെ ജോർജ്

 

ചെങ്ങന്നൂർ വെന്മണി സ്വദേശിയാണ് റജികുമാർ. 28 വർഷമായി ബെംഗളൂരുവിലാണ് താമസം. ഐ ടി. മാനേജ്മെൻ്റ് കൺസൽട്ടായി പ്രവർത്തിക്കുന്നു. 2008 മുതല്‍ ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറിയാണ്.

കണ്ണൂർ അഞ്ചരക്കണ്ടി പാളയ സ്വദേശിയായ എം.കെ. നൗഷാദ് ഓൾ ഇന്ത്യ കെ.എം സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി, ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയും യു.ഡി.എഫ്. കർണാടകയുടെ ജനറൽ കൺവീനറുമാണ്. കഴിഞ്ഞ 39 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം.


കെ. പി. ശശിധരന്‍, സന്ദീപ് കൊക്കൂൺ, എൽദോ ചിറക്കച്ചാലിൽ

 

പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയാണ് സന്ദീപ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊക്കൂൺ അപ്പാരൽസ് ദക്ഷിണേന്ത്യയിലെ വസ്ത്ര നിർമ്മാണ മേഖലയിലെ പ്രമുഖ സ്ഥാപനമാണ്. സിൽക്ക് നിർമാണ രംഗത്തും കയറ്റുമതി രംഗത്തും സജീവമാണ്. സ്കോട്ട് വിൽസൺ, വാരിയർ, മൗര്യ വസ്ത്ര തുടങ്ങിയ ബ്രാൻ്റുകളുടെ നിർമ്മാതാവ് കൂടിയായ സന്ദീപ് ഫാഷൻ രംഗത്തെ പ്രമുഖ വ്യക്തിത്വമാണ്. ഇതേ മേഖലയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്.

സാമൂഹിക പ്രവർത്തകന്‍ കൂടിയായ എൽദോ ചിറക്കച്ചാലിൽ ബെംഗളൂരു ഇൻഫോസിസിൽ ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ ആണ് സ്വദേശം.

നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ ശ​ങ്ക​ര നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളില്‍ ഇന്നാരംഭിക്കുന്ന നാലാമത് ലോക കേരള സമ്മേളനത്തില്‍  103 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും 25 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​വാ​സി കേ​ര​ളീ​യ പ്ര​തി​നി​ധി​ക​ൾ ​പങ്കെ​ടു​ക്കും. ചീഫ് സെക്രട്ടറി ഡോ. വേണു ലോക കേരള സഭയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ചടങ്ങില്‍ ലോക കേരള സഭയുടെ സമീപനരേഖ മുഖ്യമന്ത്രി സമര്‍പ്പിക്കും.

TAGS : LOKA SABHA | | |
KEYWORDS : Lok Kerala Sabha; Seven people from Karnataka this time

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!