‘ലക്കി ഭാസ്‍കര്‍’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍; വീഡിയോ


ദുല്‍ഖർ സല്‍മാൻ നായകനായി എത്തുന്ന വെങ്കട് അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്.

‘മിണ്ടാതെ' എന്ന് തുടങ്ങുന്ന ഗാനത്തിന് ജി വി പ്രകാശാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യാസിൻ നിസാറും ശ്വേത മോഹനും ആലപിച്ച ഗാനം മനോഹരമായ മെലഡിയാണ്. വൈശാഖ് സുഗുണനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. 2024 സെപ്റ്റംബർ 27ന് ചിത്രം തിയേറ്ററുകളിലെത്തും. തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കട് അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ ലക്കി ഭാസ്‌കർ'. 


TAGS: | | |
SUMMARY: The first song of the film ‘Lucky Bhaskar' has been released


Post Box Bottom AD4 ocean
Post Box Bottom 6 Josco
Post Box Bottom Depaul
Post Box Bottom excel
Post Box Bottom V mat

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!