പരിസ്ഥിതി ദിനത്തിൽ വേറിട്ട ചുവടുമായി ബെംഗളൂരു ലുലു മാൾ
പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനും, റീസൈക്കിൾ ചെയ്യാനും ഉതകുന്ന ഇൻസാറ്റാ ബിൻ സംവിധാനം മാളിൽ സ്ഥാപിച്ചു
ബെംഗളൂരു. പരിസ്ഥിതി ദിനത്തിൽ പ്രകൃതിസംരക്ഷണത്തിന്റെ ശബ്ദമായി ബെംഗളൂരു ലുലു മാൾ. ആത്യാധുനിക രീതിയിലുള്ള മാലിന്യ സംസ്കരണം, നൂതന സാങ്കേതിക വിദ്യകൾ കൂട്ടിയിണക്കിയുള്ള പ്രകൃതി സംരക്ഷണം, പരിസ്ഥിതി പ്രവർത്തകർക്ക് പിന്തുണ നൽകുക തുടങ്ങി വേറിട്ട ചുവടുമായാണ് ബെംഗളൂരു ലുലു മാൾ ഇത്തവണ, പരിസ്ഥിതി ദിനത്തെ വരവേറ്റത്. പ്രകൃതി സംരക്ഷണവും, സുസ്ഥിര വികസനവും ലക്ഷ്യമിട്ട്, ഇൻസ്റ്റ ബിൻ, 1000 മരങ്ങൾ വച്ചു പിടിപ്പിയ്ക്കാനുള്ള പദ്ധതി, പരിസ്ഥിതി സംരക്ഷകരെ ഒന്നുചേർക്കാനും, ആദരിക്കാനുമുള്ള വാൾ ഓഫ് ഫെയിം എന്നീ പദ്ധതികൾ മാളിൽ നടപ്പിലാക്കി.
പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനും, റീസൈക്കിൾ ചെയ്യാനും ഉതകുന്ന ഇൻസാറ്റാ ബിൻ സംവിധാനം മാളിൽ സ്ഥാപിച്ചു. ഉപയോഗിച്ച ഒരു പ്ലാസ്റ്റിക്ക് കുപ്പി ഇതിലേയ്ക്ക് നിക്ഷേപിക്കുമ്പോൾ അത് റീസൈക്കിൾ ചെയ്യാനായി ശേഖരിക്കുന്നതിനൊപ്പം, നിക്ഷേപിച്ചയാൾക്ക് മെഷീനിൽ നിന്ന് ഒരു ടോക്കണും ലഭിക്കും. ഇത് മാളിലെ ലൊയാലിറ്റി ഡെസ്കിൽ നൽകിയാൽ, പകരം ഷോപ്പിങ് വൗച്ചറും നേടാം. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പായ ഇന്സ്റ്റാഗുഡ് ടെക്നോളജീസാണ് ഇ- മെഷിൻ വികസിപ്പിച്ചത്.
ഇതോടൊപ്പം 1000 മരങ്ങൾ നട്ട് പിടിപ്പിക്കുന്നതിനുളള വിപുലമായ നടപടികളും ലുലു മാളിൽ ആരംഭം കുറിച്ചു, മാളിൽ സന്ദർശനത്തിനെത്തുന്ന ആർക്കും ഇതിൽ പങ്കാളിയാകാം. പദ്ധതിയിൽ പങ്കാളികളാവുന്നവരുടെ പേരിൽ തന്നെയാണ് മരങ്ങൾ നട്ടുപിടിപ്പിക്കുക. പുറമെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷകരെ ഒന്നുചേർത്ത് ആദരിക്കുകയും, അവരുമായി ആശയവിനിമയം നടത്താനും, അവരുടെ ശ്രദ്ധേയമായ പ്രവർത്തികൾ പ്രദർശിപ്പിക്കാനുമായി, വാൾ ഓഫ് ഫെയിം എന്ന പേരിൽ പ്രത്യേക പരിപാടിയും, പ്രദർശനവും, ലുലുമാളിൽ ഒരുക്കിയിട്ടുണ്ട്.
ലുലു കർണാടക റീജിയണൽ ഡയറക്ട്ർ ഷെരീഫ് കെ കെ. റീജിയണൽ മാനേജർ ജമാൽ കെ പി., ലുലുമാൾ ബെംഗളൂരു ജനറൽ മാനേജർ കിരൺ പുത്രൻ, ഡിജിഎം ആകാശ് കൃഷ്ണൻ, ഗ്രീൻ മൈക്ക് സ്ഥാപക അക്ഷത ഭദ്രന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും, സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്കുമുള്ള ചുവടുവയ്പാണ് ലുലു മാൾ ഇൗ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു മാൾ, ബെംഗളൂരുമാൾ ജനറൽ മാനേജർ കിരൺ പുത്രൻ വ്യക്തമാക്കി.
ഗ്രീൻ മൈക്ക് എന്ന പരിസ്ഥിതി സംഘടനയുമായി ചേർന്നാണ് ലുലുമാൾ പരിപാടി സംഘടിപ്പിച്ചത്.
TAGS : LULU BENGALURU | ENVIRONMENT DAY
KEYWORDS : Lulu Mall Bangalore with a special step on Environment Day
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.