മാക്ട ലെജന്റ് ഓണര്‍ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
മാക്ട ലെജൻ്റ് ഓണർ (Legend honour) പുരസ്കാരം പ്രഖ്യാപിച്ചു. വിഖ്യാത ചലച്ചിത്രകാരനായ ശ്രീകുമാരൻ തമ്പിക്കാണ് പുരസ്കാരം. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്നു വർഷത്തിലൊരിക്കല്‍ നല്‍കുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ്.
സംവിധായകൻ സിബി മലയില്‍ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. ജൂറി ചെയർമാൻ സിബി മലയിലാണ് എറണാകുളം ആശിർഭവനില്‍ വെച്ച നടന്ന മാക്ടയുടെ വാർഷിക പൊതുയോഗത്തില്‍ പുരസ്കാരപ്രഖ്യാപനം നടത്തിയത്. എം. എ.സി.ടി. എ (MACTA) മുപ്പതാം വാർഷിക ആഘോഷച്ചടങ്ങ് സെപ്തംബർ ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന വേളയില്‍ പുരസ്കാരം സമ്മാനിക്കും.
TAGS : SREEKUMARAN THAMBI | AWARD
SUMMARY : Macta Legend Honor Award to Sreekumaran Thambi
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.