ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ കൈവിരല്‍
ഓണ്‍ലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമില്‍ മനുഷ്യന്റെ വിരല്‍. മഹാരാഷ്‌ട്രയിലെ മലാഡിലാണ് സംഭവം. ഡോ. ഒർലേം ബ്രെൻഡൻ സെറാവോ ഓർഡർ ചെയ്ത ബട്ടർ സ്കോച്ച് കോണ്‍ ഐസ്ക്രീമില്‍ നിന്നാണ് കൈവിരല്‍ ലഭിച്ചത്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ പോലീസിനെ സമീപിച്ചു.
തുടര്‍ന്ന് യമ്മോ ഐസ് ക്രീം കമ്പനിക്കെതിരെ കേസെടുത്ത് ഐസ്‌ക്രീം സാമ്പിൾ ഫോറന്‍സിക് അന്വേഷണത്തിന് അയച്ചു. 26 കാരനായ ഡോക്ടര്‍ ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കാന്‍ യുമ്മോ കമ്പനിയുടെ ബട്ടര്‍സ്‌കോച്ച് ഐസ്‌ക്രീം കോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു..സെറാവോയുടെ നിർദേശപ്രകാരം സഹോദരിയാണ് ‘Zepto' എന്ന ആപ്പുവഴി ഐസ്ക്രീം ഓർഡർ ചെയ്ത്.
യമ്മോ ബ്രാൻഡിന്റെ മൂന്ന് കോണ്‍ ഐസ്ക്രീമുകളാണ് വാങ്ങിയത്. അതിലെ ഒരു ഐസ്ക്രീം കഴിക്കുന്നതിന്റെ ഇടയില്‍ നാവില്‍ എന്തോ തട്ടിയത് പോലെ തോന്നിയതായി സെറാവോ പറഞ്ഞു. നട്ടോ ചോക്കലേറ്റോ ആയിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് നോക്കിയപ്പോഴാണ് അത് ഒരു കൈവിരലിന്റെ ഭാഗമാണെന്ന് മനസ്സിലായത്.
താനൊരു ഡോക്ടറായതിനാല്‍ ശരീരഭാഗങ്ങള്‍ എങ്ങിനെയായിരിക്കുമെന്ന് അറിയാമെന്നാണ് സെറാവോ പറയുന്നത്. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതിനിടയിലെ നഖങ്ങളും വിരലടയാളവും ശ്രദ്ധിച്ചപ്പോള്‍ അത് ഒരു തള്ളവിരലിനോട് സാമ്യമുള്ളതാണെന്ന് മനസ്സിലായെന്നും സെറാവോ പോലീസിനോട് പറഞ്ഞു.
TAGS: MAHARASHTRA| ICE CREAM|
SUMMARY: Maharashta doctor finds human finger inside ice cream
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.