മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

Post ad banner after image

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിൻ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംത, ഹർഷ മല്‍ഹോത്ര എന്നിവർ ഉപരിതല ഗതാഗത വകുപ്പിലെ സഹമന്ത്രിമാരാകും. കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം, പെട്രോളിയം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുമാണ് ലഭിച്ചത്

മറ്റു സുപ്രധാന വകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇന്നലെ നടന്ന മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആകെ 72 മന്ത്രിമാരാണ് ചുമതല ഏറ്റെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

മന്ത്രിമാരും അവരുടെ വകുപ്പുകളും

ജെ.പി.നഡ്ഡ: ആരോഗ്യം

പീയുഷ് ഗോയൽ: വാണിജ്യം

അശ്വിനി വൈഷ്ണവ്: റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം

മനോഹർ ലാൽ ഖട്ടർ: ഊർജം, നഗരവികസനം

ശിവരാജ് സിങ് ചൗഹാൻ: കൃഷി, ഗ്രാമവികസനം

ധർമേന്ദ്ര പ്രധാൻ: വിദ്യാഭ്യാസം

ജിതൻ റാം മാഞ്ചി: ചെറുകിട വ്യവസായം

രാം മോഹൻ നായിഡു: വ്യോമയാനം

ഹർദീപ് സിങ് പുരി: പെട്രോളിയം, പ്രകൃതിവാതകം

ചിരാഗ് പാസ്വാൻ: കായികം, യുവജനക്ഷേമം

മൻസൂഖ് മാണ്ഡവ്യ: തൊഴിൽ

എച്ച്.ഡി.കുമാരസ്വാമി: ഉരുക്ക്, ഖന വ്യവസായം

കിരൺ റിജ്ജു: പാർലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം

ഭൂപേന്ദർ യാദവ്: പരിസ്ഥിതി

സർബാനന്ദ സോനോവാൾ: തുറമുഖം, ഷിപ്പിങ്, ജലം

ജ്യോതിരാദിത്യ സിന്ധ്യ: ടെലികോം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

അന്നപൂർണ ദേവി: വനിത, ശിശുക്ഷേമം

ഗജേന്ദ്ര സിഖ് ഷെഖാവത്ത് – സാംസ്കാരികം, ടൂറിസം

സഹമന്ത്രിമാരും വകുപ്പുകളും

ശ്രീപദ് നായിക്: ഊർജം
ടോക്കാൻ റാം സാഹു: നഗരവികസനം

ശോഭ കരന്തലജെ: ചെറുകിട, ഇടത്തരം വ്യവസായം
അജയ് ടംത: ഉപരിതല ഗതാഗതം

ഹർഷ് മൽഹോത്ര: ഉപരിതല ഗതാഗതം

TAGS: ,
KEYWORDS: Narendra Modi first Cabinet meeting.Portfolios announced


Post Box Bottom AD4 ocean
Post Box Bottom josco

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!