പ്രകൃതി വിരുദ്ധ പീഡനം; സൂരജ് രേവണ്ണക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ജെഡിഎസ് പ്രവർത്തകനായ 27-കാരനാണ് സൂരജിനെതിരെ പീഡന ആരോപണം ഉന്നയിച്ചത്. ഹാസൻ ഗന്നികഡയിലുള്ള ഫാം ഹൗസിൽ വെച്ച് ജൂൺ 16-ന് നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അടുത്ത തവണ കൂടതൽ നന്നാകുമെന്ന് ഇരയോട് സൂരജ് പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി. മുൻ എം.പിയും ലൈംഗികാതിക്രമ കേസിൽ പ്രതിയുമായ പ്രജ്വൽ രേവണ്ണയുടെ സഹോദരനും രേവണ്ണയുടെ മൂത്ത മകനുമാണ് സൂരജ്.
സൂരജിന്റെ ക്ഷണപ്രകാരമാണ് ജെഡിഎസ് പ്രവർത്തകൻ ഫാം ഹൗസിൽ എത്തിയത്. സൂരജിന്റെ മുറിയിലെത്തിയ പ്രവർത്തകനെ സൂരജ് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. ഭയന്ന് വിറച്ചുപോയതിനാൽ തനിക്ക് ശക്തമായി പ്രതികരിക്കാൻ സാധിച്ചില്ലെന്നാണ് 27-കാരൻ പരാതിയിൽ പറഞ്ഞത്. നിർത്താൻ താൻ സൂരജിനോട് ആവശ്യപ്പെട്ടപ്പോൾ താൻ രാഷ്ട്രീയസ്വാധീനമുള്ളയാളാണെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും ഇര പറഞ്ഞു.
സഹകരിച്ചാൽ തനിക്ക് മികച്ച ഭാവിയുണ്ടാകുമെന്ന് സൂരജ് വാഗ്ദാനം ചെയ്തുവെന്നും ഇരയായ യുവാവ് പോലീസിനോട് പറഞ്ഞു. തുടർന്ന് യുവാവിനെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിക്കുകയും ഇവിടെ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
തന്നെ അനുസരിക്കുകയും താൻ വിളിക്കുമ്പോഴെല്ലാം വരികയും ചെയ്താൽ ശോഭനമായ രാഷ്ട്രീയഭാവിയുണ്ടാകുമെന്നും സൂരജ് വാഗ്ദാനം ചെയ്തു. നന്നായി സഹകരിക്കാത്തതിന് തന്നോട് മാപ്പ് പറയാനും വീട്ടിലെത്തിയാൽ മെസേജ് അയക്കണമെന്നും സൂരജ് യുവാവിനോട് പറഞ്ഞു. അതേസമയം തന്റെ മേൽ ചുമത്തപ്പെട്ട കുറ്റം അടിസ്ഥാനരഹിതമാണെന്ന് സൂരജ് രേവണ്ണ ആരോപിച്ചു.
TAGS: KARNATAKA| SOORAJ REVANNA
SUMMARY: Police reveals more details against sooraj revanna