തലശ്ശേരി-മാഹി ബൈപ്പാസിലെ ടോള്‍ നിരക്ക് കൂട്ടി ദേശീയപാത അതോറിറ്റി


മാഹി: തലശ്ശേരി – മാഹി ബൈപ്പാസിൽ ടോൾ കുത്തനെ കൂട്ടി, ഇരുഭാഗത്തേക്കുള്ള യാത്രക്ക് ഇനി 110 രൂപ നല്‍കണം, കാര്‍, ജീപ്പ്, വാൻ, എൽ.എം.വി. വാഹനങ്ങൾക്ക് ഒരുഭാഗത്തേക്കുള്ള തുക 65-ൽ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ൽനിന്ന് 110 രൂപയായി. ഈ വാഹനങ്ങൾക്കുള്ള പ്രതിമാസനിരക്ക് (50 യാത്രകൾക്ക്) 2,195 രൂപയിൽ നിന്ന് 2,440 രൂപയാക്കി. ഈ വാഹനങ്ങളിൽ ജില്ലയ്ക്കകത്ത് രജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രാനിരക്കിൽ മാറ്റമില്ല. 35 രൂപ തന്നെയാണ് നിരക്ക്‌.

ടോൾ പ്ലാസയിൽനിന്ന്‌ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥർക്കുള്ള പ്രതിമാസ നിരക്ക് 330 രൂപയിൽനിന്ന് 340 രൂപയാക്കി ഉയർത്തി.

തലശ്ശേരി-മാഹി ബൈപ്പാസിലെ പുതുക്കിയ ടോൾ (പഴയത് ബ്രാക്കറ്റിൽ) നിരക്ക് രൂപയിൽ വാഹനത്തിന്റെ വിഭാഗം ഒരു യാത്രയ്ക്കുള്ള തുക ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് പ്രതിമാസനിരക്ക് (50 യാത്രകൾക്ക് ബാധകം) കാർ, ജീപ്പ്, വാൻ, മറ്റ് എൽ.എം.വി. – 75 (65) 110 (100) 2440 (2195) എൽ.സി.വി./എൽ.ജി.വി./മിനിബസ്- 120 (105) 175 (160) 3940 (3545) ബസ്/ ട്രക്ക് (രണ്ട് ആക്സിൽ)- 250 (225) 370 (335) 8260 (7430) വ്യാവസായിക വാഹനങ്ങൾ (മൂന്ന് ആക്സിൽ)- 270 (245) 405 (365) 9010 (8105) ഹെവി കൺസ്ട്രക്ഷൻ മെഷീനറി/ എർത്ത് മൂവിങ് എക്യുപ്‌മെന്റ്/ എം.എ.വി. (4+6 ആക്സിൽ) -390 (350) 585 (525) 12,955 (11,650)

മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോ മീറ്ററാണ് ആറുവരിപ്പാതയുടെ നീളം. ഇക്കഴിഞ്ഞ മാര്‍ച്ച് 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്.

TAGS : |
SUMMARY : Highways Authority has increased the toll rate on Thalassery-Mahi Bypass


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!