യൂറോ കപ്പ്; പോളണ്ടിനെ തോൽപ്പിച്ച് നെതര്‍ലാന്‍ഡ്‌സ്
യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ പോളണ്ടിനോട് വിജയം കണ്ടെത്തി നെതര്‍ലാന്‍ഡ്‌സ്. 81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ വൗട്ട് വെഗോര്‍സ്റ്റ് 83-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് നെതര്‍ലാന്‍ഡ്‌സിന്റെ മിന്നും വിജയം. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ അവസാനിച്ചേക്കുമെന്ന് കരുതിയ മത്സര ഫലമാണ് അവസാന നിമിഷത്തില്‍ മാറി മാറിഞ്ഞത്. 16-ാം മിനിറ്റില്‍ ആദം ബുക്‌സയിലൂടെ പോളണ്ടാണ് ആദ്യം സ്‌കോര്‍ ചെയ്തത്.
29-ാം മിനിറ്റില്‍ കോഡി ഗാക്പോ നേടിയ ഗോളില്‍ ഒപ്പമെത്തിയ നെതര്‍ലന്‍ഡ്സ് വെഗോര്‍സ്റ്റിലൂടെ ജയം കൈപ്പിടിയിലാക്കുകയായിരുന്നു. റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയെ ബെഞ്ചിലിരുത്തിയായിരുന്നു പോളണ്ട് ഇറങ്ങിയത്. മെംഫിസ് ഡീപേയും കോഡി ഗാക്പോയും തിയാനി റെയിന്‍ഡേഴ്സും സാവി സിമണ്‍സും അടങ്ങിയ ഡച്ച് നിരയുടെ മുന്നേറ്റത്തില്‍ തുടക്കത്തില്‍ പ്രതിരോധത്തിലായി. എന്നാല്‍ ഇടവേളകളില്‍ ഡച്ച് ഗോള്‍മുഖത്ത് ഭീഷണി വിതക്കാന്‍ പോന്ന മുന്നേറ്റങ്ങള്‍ക്ക് ആദം ബുക്‌സയുടെ നേതൃത്വത്തിലുള്ള പോളണ്ട് സംഘത്തിനായി.
16-ാം മിനിറ്റില്‍ പോളണ്ടിന് അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിക്കുന്നു. സിയെലിന്‍സ്‌കി എടുത്ത കോര്‍ണറില്‍ തലവെച്ച് ബുക്‌സ പോളണ്ടിനെ മുന്നിലെത്തിച്ചു. ഗോള്‍വീണതോടെ നെതര്‍ലന്‍ഡ്സിന്റെ മുന്നേറ്റങ്ങള്‍ ഒന്നുകൂടി കടുത്തു.
നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പോളണ്ട് ഇവയെല്ലാം പ്രതിരോധിച്ചു. ഇതിനെല്ലാം ഒടുവിലാണ് 83-ാം മിനിറ്റല്‍ വിജയ ഗോള്‍ പിറന്നത്. പോളണ്ടിന്റെ ജുവന്റസ് കീപ്പര്‍ക്ക് ഒന്നും ചെയ്യാനായില്ല. അതിന് മുമ്പെ പന്ത് ഗോള്‍വര കടന്ന് വിജയം സുനിശ്ചിതമാക്കിയിരുന്നു.
TAGS: SPORTS| EURO CUP
SUMMARY: Netherlands beats polland in euro cup
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.