എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ (89) അന്തരിച്ചു. ബെംഗളൂരു രാജരാജേശ്വരി നഗറിലുള്ള മകളുടെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 60-ലധികം സാഹിത്യകൃതികൾ രചിച്ചിട്ടുള്ള കമല ഹമ്പണ്ണ, 71-ാമത് കന്നഡ സാഹിത്യ സമ്മേളനത്തിൻ്റെ അധ്യക്ഷ കൂടിയാണ്. ഹംപി കന്നഡ സർവ്വകലാശാലയുടെ നാഡോജ പുരസ്‌കാര ജേതാവാണ്. സംയോജിത സാഹിത്യകൃതികളുടെ ഒമ്പത് പംക്തികളും എഴുതിയിട്ടുണ്ട്.
മൃതദേഹം വൈകിട്ട് വരെ രവീന്ദ്ര കലാക്ഷേത്രയിൽ പൊതുദർശനത്തിന് വച്ച ശേഷം കുടുംബാംഗങ്ങൾ എംഎസ് രാമയ്യ ആശുപത്രിയിലേക്ക് വിട്ടുകൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ തുടങ്ങി നിരവധി പേർ കമലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു.
TAGS: KARNATAKA| KAMALA HAMPANNA
SUMMARY: Noted writer do. Kamala hampanna passes away
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.