ബിജെപി നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം


ബെംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. മുഖ്യധാരാ പത്രങ്ങളിൽ അപകീർത്തികരമായ പരസ്യം നൽകിയതിന്റെ പേരിലായിരുന്നു ബിജെപി നടപടി. കേസിൽ ബെംഗളൂരുവിലെ കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്.

ബിജെപി എംഎല്‍സിയും കര്‍ണാടക ജനറല്‍ സെക്രട്ടറിയുമായ കേശവ് പ്രസാദ് ആണ് പരാതിക്കാരന്‍. 2019-2023 ഭരണകാലത്ത് കർണാടക ബിജെപി സർക്കാർ വലിയ തോതിൽ അഴിമതി നടത്തിയെന്ന് കാട്ടി കഴിഞ്ഞ വർഷം നിയമസഭാ തിരരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നൽകിയ പരസ്യത്തിൽ ആരോപിച്ചിരുന്നു. തുടർന്ന് ഇപ്പോഴത്തെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, മുഖ്യമന്ത്രി സിദ്ധരാമയ്യ, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ തെറ്റായ പരസ്യം നൽകിയെന്ന് ആരോപിച്ച് കേശവ പ്രസാദ് പരാതി നൽകുകയായിരുന്നു. ഇതിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. 2023 മേയ് 5നാണ് കേസിനാസ്പദമായ പരസ്യം പത്രങ്ങളിൽ വന്നത്. കേസിൽ പ്രതിചേർത്ത സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനും ജൂൺ 1ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഇന്ന് രാവിലെ ബെംഗളുരുവില്‍ എത്തിയിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രാഹുലിനെ ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചത്. കോടതി വളപ്പില്‍ പാര്‍ട്ടി പതാകകള്‍ കൊണ്ടുവരരുതെന്നും ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.


TAGS : , , ,
KEYWORDS : Rahul Gandhi granted bail in defamation case filed by BJP


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!