ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ 15-ാം മുത്തമിട്ട് റയൽ മാഡ്രിഡ്
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം പതിനഞ്ചാമതും സ്വന്തമാക്കി റയല്‍ മാഡ്രിഡ്. കലാശപ്പോരിൽ ജര്‍മന്‍ കരുത്തരായ ബൊറൂഷ്യ ഡോട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ തകർത്തത്. റയലിന്റെ 15ാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. കഴിഞ്ഞ 11 വർഷത്തിനിടെ നേടുന്ന ആറാം കിരീടം.
The 2023/24 champions 🏆#UCLfinal pic.twitter.com/XRhlm4SLFo
— UEFA Champions League (@ChampionsLeague) June 1, 2024
വെംബ്ലിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് റയലിന്റെ രണ്ട് ഗോളും പിറന്നത്. ഡാനി കാര്‍വാജല്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് സ്‌കോറര്‍മാര്‍. 74-ാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്കില്‍ തലവച്ചാണ് ഡാനി കാര്‍വാജല്‍ റയലിന് ലീഡ് നേടിക്കൊടുത്തത്. 83-ാം മിനുട്ടില്‍ എതിര്‍ ടീമിന്റെ മിസ് പാസ്സില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നോട്ടു കുതിച്ച വിനീഷ്യസ് ജൂനിയര്‍ സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി. പിന്നീട് മത്സരത്തിലേക്ക് ഒരിക്കൽ പോലും ബൊറൂഷ്യ മടങ്ങിയെത്തിയില്ല. റയൽ മാഡ്രിഡ് ജഴ്‌സിയിൽ ജർമൻ ഇതിഹാസം ടോണി ക്രൂസിന്റെ അവസാന മത്സരമായിരുന്നു ഇന്നലെ വെംബ്ലിയിൽ. തന്റെ ക്ലബ്ബ് ഫുട്‌ബോൾ കരിയർ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും വലിയ കിരീടം കൊണ്ടവസാനിപ്പിക്കാൻ ക്രൂസിനായി.
TAGS : UEFA CHAMPIONS LEAGUE, UCL CHAMPIONS 2024.
KEYWORDS: Real Madrid wins 15th Champions League title
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.