യുറോ കപ്പ്; 24 വർഷത്തിന് ശേഷം ആദ്യ വിജയവുമായി റൊമാനിയ
യുവേഫ യൂറോ കപ്പില്‍ ഗ്രൂപ് ഇ-യില്‍ റൊമാനിയക്ക് തകർപ്പൻ ജയം. യുക്രയ്‌നെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. 24-വര്‍ഷത്തിനുള്ളിലെ റൊമാനിയയുടെ ആദ്യ യൂറോ കപ്പ് വിജയമാണിത്. 29-ാം മിനിറ്റില്‍ നിക്കൊളെ സ്റ്റാന്‍ക്യു, 53-ാം മിനിറ്റില്‍ റസ്വാന്‍ മാരിന്‍, 57-ാം മിനിറ്റില്‍ ഡെനിസ് ഡ്രാഗസ് എന്നിവരാണ് റൊമാനിയയ്ക്കായി ഗോള്‍ നേടിയത്.
തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച റൊമാനിയ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള യുക്രൈനെതിരെ ആധികാരിക വിജയമാണ് നേടിയത്. നിലവില്‍ യുക്രൈന് 22-ാം റാങ്കും റൊമാനിയയ്ക്ക് 46-ാം റാങ്കുമാണ്.
മത്സരത്തിൽ റൊമാനിയയുടെ ഗോള്‍വേട്ട നിക്കൊളെ സ്റ്റാന്‍ക്യുയിലൂടെയാണ് തുടക്കമിട്ടത്. യുക്രൈന്റെ പിഴവ് മുതലെടുത്താണ് റൊമാനിയ ഗോളടിച്ചത്. യുക്രൈന്‍ ഗോളിയുടെ ഷോട്ട് നേരെ പതിച്ചത് റൊമാനിയ താരം ഡെന്നിസ് മാന്റെ കാലുകളിലായിരുന്നു.
താരത്തിന്റെ പാസ് സ്വീകരിച്ച സ്റ്റാന്‍ക്യു പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെ ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൊമാനിയ ലീഡ് രണ്ടാക്കി ഉയര്‍ത്തി. റസ്വാന്‍ മാരിനാണ് ഗോള്‍ പട്ടികയില്‍ ഇടം കണ്ടെത്തിയത്. നാല് മിനിറ്റുകള്‍ക്കകം വീണ്ടും റൊമാനിയ ഗോളടിച്ചു. ഡെനിസ് ഡ്രാഗസാണ് സ്‌കോറര്‍. കോര്‍ണര്‍ കിക്കില്‍ നിന്നാണ് തുടക്കം. ഇതോടെ ടീം വിജയം ഉറപ്പിക്കുകയായിരുന്നു.
TAGS: SPORTS| EURO CUP
SUMMARY: Romania gest first win in euro cup after 24 years
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.