‘സര്‍ഗസംവാദം -2024’ ജൂലൈ 14 ന്; കൽപ്പറ്റ നാരായണൻ പങ്കെടുക്കും
ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് & ആര്‍ട്ടിസ്റ്റ്‌സ് ഫോറവും ബെംഗളൂരു സെക്യുലര്‍ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സര്‍ഗസംവാദം -2024' ജൂലൈ 14 ന് വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ ഇ. സി. എ. ഹാളില്‍ നടക്കും. വിനോദ് കൃഷ്ണയുടെ 9 M M ബരേറ്റ എന്ന നോവലിനെ കുറിച്ച് ചര്‍ച്ചയും അനുബന്ധമായി സാഹിത്യ സംവാദവും ഉണ്ടാകും. പ്രമുഖ സാഹിത്യകാരന്‍ കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. ബിലു സി നാരായണന്‍ പുസ്തകം പരിചയപ്പെടുത്തും.
ഗാന്ധി വധക്കേസ് പശ്ചാത്തലമായ ഒരു രാഷ്ട്രീയ നോവലാണ് വിനോദ് കൃഷ്ണയുടെ9 M M ബരേറ്റ. ചരിത്രവും രാഷട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന നോവലിന്റെ സമകാലിക പ്രസക്തി സംവാദത്തില്‍ ചര്‍ച്ചചെയ്യപ്പെടും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.
TAGS : BANGALORE WRITERS AND ARTISTS FORUM | BENGALURU SECULAR FORUM | ART AND CULTURE
SUMMARY : “Sargasamvadam -2024” on July 14. Kalpetta Narayan will participate
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.