ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍
മുംബൈ: ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍. സെന്‍സെക്‌സ് 76,787 എന്ന പുതിയ ഉയരം കടന്നു. തിരഞ്ഞെടുപ്പ് ദിവസത്തെ തിരിച്ചടിക്കു പിന്നാലെയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിരികെ കയറിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ബോംബെ സൂചികയായ സെന്‍സെക്‌സും ദേശീയ സൂചികയായ നിഫ്റ്റിയും രണ്ട് ശതമാനത്തിലേറെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചക്കായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓഹരി വിപണികള്‍ സാക്ഷ്യം വഹിച്ചത്.
വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇന്ന് സെൻസെക്സ് 1,618 പോയിൻ്റ് അഥവാ 2.2 ശതമാനം ഉയർന്ന് 76,693ലും നിഫ്റ്റി 50 468 പോയിൻ്റ് അഥവാ 2.1 ശതമാനം ഉയർന്ന് 23,290ലും എത്തി. ഏകദേശം 2,586 ഓഹരികൾ മുന്നേറി, 810 ഓഹരികൾ ഇടിഞ്ഞു, 80 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഐടി ഓഹരികളും പലിശ നിരക്കുമായി ബന്ധപ്പെട്ട ബാങ്ക്, റിയല്‍റ്റി, ഓട്ടോ ഓഹരികളും നേട്ടമുണ്ടാക്കി.
TAGS : NIFTY | BSE SENSEX | STOCK EXCHANGE
KEYWORDS : Stock market at all-time high
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.