രേണുകസ്വാമി കൊലക്കേസ്; ഇരയ്ക്കും കുടുംബത്തിനും നീതി വേണമെന്ന് കിച്ച സുദീപ്


ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ഇരയ്ക്കും അദ്ദേഹത്തിന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് നടൻ കിച്ച സുദീപ്. രേണുകസ്വാമിക്കും കുടുംബത്തിനും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇരയുടെ ഭാര്യയ്ക്കും ഗർഭസ്ഥ ശിശുവിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ കിച്ച സുദീപ് രംഗത്തെത്തിയത്‌.

വിവരങ്ങൾ അറിയാൻ പോലീസ് സ്‌റ്റേഷനിൽ പോകാത്തതിനാൽ മാധ്യമങ്ങൾ പറയുന്നത്‌ മാത്രമേ അറിയൂ. മാധ്യമങ്ങളും പോലീസും ഒന്നിച്ച്‌ പ്രവർത്തിക്കുന്നത് പോലെയാണ് തോന്നുന്നത്. സത്യം എന്ത് തന്നെയായാലും പുറത്ത് വരണമെന്നും കിച്ച സുദീപ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ കുടുംബവും ഭാര്യയും നീതി അര്‍ഹിക്കുന്നുണ്ട്. തെരുവില്‍ കിടന്ന് മരിച്ച രേണുകാസ്വാമിക്ക് നീതി ലഭിക്കണം. അയാളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് നീതി കിട്ടണം.

എല്ലാത്തിനുമുപരി എല്ലാവര്‍ക്കും നീതിയില്‍ വിശ്വാസമുണ്ട്. ഈ കേസില്‍ നീതി വിജയിക്കണം. രേണുകാസ്വാമിയുടെ കൊലപാതകവും പിന്നാലെ നടന്‍ ദര്‍ശനെ അറസ്റ്റ് ചെയ്തതും കന്നഡ ചലച്ചിത്ര മേഖലയ്‌ക്ക് ചീത്തപ്പേരുണ്ടാക്കി. സത്യം തെളിയിക്കുന്നതിലൂടെ ഫിലിം ഇന്‍ഡസ്ട്രിക്ക് നീതിയും ക്ലീന്‍ ചിറ്റും ലഭിക്കണം. കുറ്റവാളി ശിക്ഷിക്കപ്പെട്ടാലേ ഇന്‍ഡസ്ട്രിക്ക് ആശ്വാസമാകൂ എന്നും നടൻ പറഞ്ഞു.

ജൂൺ എട്ടിന് ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശൻ, പവിത്ര ഗൗഡ എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ജൂൺ 11നായിരുന്നു അറസ്‌റ്റ്. പവിത്രയ്ക്ക് അപമര്യാദയായി സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് രേണുകയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

TAGS: | |
SUMMARY: kicha sudeep comes in support for victim family in renukaswamy murder case


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!