ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; മൂന്നാം മോദി സര്‍ക്കാരില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി
കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ‘കൃഷ്ണാ ഗുരുവായൂരപ്പാ…' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് സത്യാവാചകം ചൊല്ലിക്കൊടുത്തു.
സംസ്ഥാനത്ത് നിന്നുള്ള ബിജെപിയുടെ ആദ്യ ലോക് സഭാഗമായ സുരേഷ് ഗോപി 2024ലെ തിരഞ്ഞെടുപ്പില്‍ സിപിഐ യിലെ മുൻ മന്ത്രി വി.എസ്. സുനില്‍കുമാറിനെ 74,686 വോട്ടിനാണ് തൃശൂരില്‍ പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാർഥി മൂന്നാമതായ ഏക മണ്ഡലമാണ് തൃശ്ശൂർ.
ബി.ജെ.പിയുടെ കേരളത്തില്‍ നിന്നുള്ള ഏക ലോക്സഭാ എം.പിയായ സുരേഷ് ഗോപി മോദി 3.0 ല്‍ പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രിയാണ്.
TAGS: SURESH GOPI| OATH| BJP|
SUMMARY: Suresh Gopi takes oath in his mother tongue Malayalam
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.