ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം പ്രഖ്യാപിച്ച് തമിഴ്‌നാട്‌; പദ്ധതി തെക്കന്‍ ബെംഗളൂരുവിന് ഏറെ ഗുണം


ബെംഗളൂരു: ബെംഗളൂരു അതിർത്തിയായ തമിഴ്നാട്ടിലെ ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു. 2000 ഏക്കർ സ്ഥലത്ത് വ്യാപിക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ വിമാനത്താവളം നിർമ്മിക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഹൊസൂരിനെ ഒരു പ്രധാന സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമാണ് പദ്ധതിയെന്നും സംസ്ഥാനത്തെ ഹൊസൂർ, കൃഷ്ണഗിരി, ധർമപുരി മേഖലകളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വിമാനത്താവളം സഹായകമാകുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. പ്രതിവർഷം 30 ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ ശേഷിയുള്ള വിമാനത്താവളമായിരിക്കും ഹൊസൂരിലെതെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഹൊസൂരിൽ വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ ഗുണം ചെയ്യുക ബെംഗളൂരുവിന് കൂടിയാണ്. പ്രത്യേകിച്ച് തെക്കന്‍ ബെംഗളൂരുവിലെ ആളുകള്‍ക്ക്. ചന്ദാപുര, അത്തിബെലെ, ഹൊസൂർ റോഡ്, ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വിമാനത്താവളം ഗുണകരമാകും. ഈ ഭാഗത്തുള്ളവർക്ക് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ ഹൊസൂർ വിമാനത്താവളമാകും സഹായമാകുക. ഇവിടങ്ങളില്‍ നിന്നും ബെംഗളൂരു വിമാനത്താവളത്തിലേക്ക് എത്താന്‍ ഒരു മണിക്കൂറിലേറെ സമയം വേണം. അതേസമയം ഇലക്‌ട്രോണിക്‌ സിറ്റിയിൽനിന്ന് അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഹൊസൂരിലേക്ക് എത്തിച്ചേരാം. ഇരു ജില്ലകളുടേയും വ്യാവസായിക വികസനത്തിനും പുതിയ വിമാനത്താവളം സഹായകരമാകും.

TAGS : | | |
SUMMARY : Tamil Nadu Announces International Airport at Hosur; The project is very beneficial for South Bengaluru


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!