കങ്കണയെ തല്ലിയ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിന് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ് സംഘടന


ചെന്നൈ: ബോളിവുഡ് നടിയും ബിജെപി നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിളിന് പരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ സംഘടന രംഗത്ത്. ദ്രാവിഡ സംഘടനയായ തന്തൈ പെരിയാർ ദ്രാവിഡർ കഴകം- ടിഡിപികെയാണ് പ്രഖ്യാപനം നടത്തിയത്.

കങ്കണയെ തല്ലിയ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ കുൽവീന്ദര്‍ കൗറിൻ്റെ വീട്ടിലേക്ക് പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം അയക്കുമെന്നാണ് പ്രഖ്യാപനം. കൊറിയർ കമ്പനി മോതിരം സ്വീകരിച്ചില്ലെങ്കിൽ വിമാനത്തിൽ ടിഡിപികെ പ്രവർത്തകന്റെ കൈവശം കുൽവീന്ദര്‍ കൗറിന്റെ വീട്ടിലേക്ക് സമ്മാനം എത്തിക്കും. പെരിയാറിന്റെ പുസ്തകങ്ങളും സമ്മാനിക്കുമെന്നും ടിഡിപികെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച എട്ട് ഗ്രാം സ്വർണ്ണ മോതിരം അയയ്ക്കാൻ പദ്ധതിയിടുന്നതായി ടിപിഡികെ ജനറൽ സെക്രട്ടറി കു. രാമകൃഷ്ണൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം കങ്കണ കഴിഞ്ഞ ദിവസം മണ്ഡിയില്‍നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. സുരക്ഷാ ചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കർഷകരുടെ പ്രതിഷേധത്തിൽ കങ്കണയുടെ നിലപാടിൽ അതൃപ്തിയുള്ള വനിതാ കോൺസ്റ്റബിളാണ് കരണത്തടിച്ച് പ്രതിഷേധിച്ചത്. സംഭവത്തില്‍ കോൺസ്റ്റബിളിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വനിതാ കോൺസ്റ്റബിളിനെതിരെ മൊഹാലി പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS : |
SUMMARY : Tamil organization announces reward for CISF woman constable beat Kangana

 

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!