ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനം ആത്മഹത്യയിലേക്ക് നയിച്ചു; ഷബ്നയുടെ മരണത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
ഏറാമലയിലെ ഷബ്‌നയുടെ മരണത്തില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഷബ്‌നയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ പീഡനമാണെന്ന് കുറ്റപത്രം. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഭർതൃ മാതാവ് നബീസ, ഭർതൃ സഹോദരി അഫ്സത്ത്, ഭർതൃ പിതാവ് മുഹമ്മദ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ എന്നിവരാണ് പ്രതികള്‍.
കഴിഞ്ഞ ഡിസംബർ 4നാണു ഷബ്‌നയെ ഭർതൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷബ്നയുടെ ഭർത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയാണ് പ്രതി ചേർത്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. ഇവരെ പ്രതി ചേർക്കുന്നതില്‍ ഷബ്നയുടെ മകളുടെ മൊഴിയാണ് നിർണായകമായത്. ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്ന ആത്മഹത്യ ചെയ്തത്.
ആയഞ്ചേരി സ്വദേശിയായ ഷബ്ന ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്‍റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പോലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷേ മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല.
ഇതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷബ്നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
TAGS: SHBANA MURDER| DOWRY| CHARGE SHEET|
SUMMARY: Dowry harassment by in-laws led to suicide; The police filed a charge sheet in Shabna's death
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.