ബെംഗളൂരു – മൈസൂരു ഉൾപ്പെടെയുള്ള മൂന്ന് ദേശീയപാതകളിലെ ടോൾ നിരക്ക് പരിഷ്കരിച്ചു

Post ad banner after image

ബെംഗളൂരു: ബെംഗളൂരു – മൈസൂരു, ബെംഗളൂരു-ഹൈദരാബാദ്, തുമകുരു – ഹൊന്നാവാര ദേശീയ പാതകളിലും,  സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൻ്റെ (എസ്ടിആർആർ) ഹോസ്‌കോട്ട്-ദേവനഹള്ളി സെക്ഷനിലും ടോൾ നിരക്ക് വീണ്ടും പരിഷ്കരിച്ച് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ). 3 മുതൽ -25 ശതമാനം വരെയാണ് വർധന. ഏപ്രിൽ 1 മുതൽ വർധന പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവക്കുകയായിരുന്നുവെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. പുതിയ നിരക്കുകൾ 2025 മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും.

2024 ഏപ്രിൽ 1 മുതൽ ടോൾ പരിഷ്‌കരണം പ്രാബല്യത്തിൽ വരുമെന്ന് എൻഎച്ച്എഐയുടെ ബെംഗളൂരു റീജിയണൽ ഓഫീസർ വിലാസ് പി. ബ്രഹ്മങ്കർ പറഞ്ഞു. ബെംഗളൂരു-മൈസൂരു ഹൈവേയുടെ ടോൾ ചാർജുകൾ മൂന്ന് ശതമാനമാണ് വർധിപ്പിച്ചത്. എസ്ടിആർആറിൽ 14 ശതമാനം വർധന വരുത്തി. കഴിഞ്ഞ വർഷം നവംബർ 17 മുതലാണ് എസ്ടിആർആറിന്റെ ദൊഡ്ഡബല്ലാപുർ – ഹോസ്‌കോട്ട് സെക്ഷനിൽ ടോൾ ഈടാക്കാൻ ആരംഭിച്ചത്.

ഇതേ പാതയിലെ ഡോബ്‌സ്‌പേട്ട്-ദൊഡ്ഡബല്ലാപുർ സെക്ഷനിൽ (42 കി.മീ.) ടോൾ പിരിവ് ജൂൺ 15ന് ശേഷം ആരംഭിക്കുമെന്ന് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ കെ.ബി.ജയകുമാർ പറഞ്ഞു.ഹുലിക്കുണ്ടെ ടോൾ പ്ലാസയിൽ വച്ചാണ് നിരക്ക് ഈടാക്കുക.

ബെംഗളൂരു-മൈസൂരു ഹൈവേ ഉപയോഗിക്കുന്ന കാറുകൾ/വാനുകൾ/ജീപ്പുകൾ എന്നിവ ഇനി 330 രൂപ വൺവേ ടോൾ ആയി നൽകണം. ബെംഗളൂരു-നിദാഘട്ട സെക്ഷനിൽ 170 രൂപയും നിദാഘട്ടയ്ക്കും മൈസൂരുവിനും ഇടയിൽ 160 രൂപയുമാണ് നിരക്ക്.  കനിമിനികെ (ബെംഗളൂരു അർബൻ), ശേഷഗിരിഹള്ളി (രാമനഗര), ഗണംഗുരു (മാണ്ഡ്യ) എന്നിവിടങ്ങളിൽ ടോൾ ശേഖരിക്കും.

ദൊഡ്ഡബല്ലാപുർ ബൈപാസിനും ഹൊസ്‌കോട്ടിനും ഇടയിലുള്ള കാറുകൾ/വാനുകൾ/ജീപ്പുകൾ എന്നിവയ്ക്ക് ടോൾ ചാർജുകൾ 80 രൂപയും (ഒറ്റ യാത്ര), 120 രൂപയും (നടക്ക യാത്ര)  2,720 രൂപയും (ഒരു മാസത്തിൽ 50 യാത്രകൾ) ആയിരിക്കും.

ലൈറ്റ് കോമേഴ്‌ഷ്യൽ വാഹനങ്ങൾ, മിനി ബസുകൾ എന്നിവയ്ക്ക് യഥാക്രമം 135 രൂപ (ഒറ്റ യാത്ര), 200 രൂപ (മടക്ക യാത്ര), 4,395 രൂപ (50 യാത്രകൾ) എന്നിവയായിരിക്കും നിരക്ക്.  ട്രക്കുകളും ബസുകളും (രണ്ട് ആക്‌സിലുകൾ) യഥാക്രമം 360 രൂപ, (ഒറ്റ യാത്ര), 415 രൂപ (മടക്ക യാത്ര), 9,205 രൂപ (50 യാത്രകൾ) എന്നിങ്ങനെ നൽകണം. ടോൾ പ്ലാസയുടെ 20 കിലോമീറ്ററിനുള്ളിൽ നിന്നുള്ള വാണിജ്യേതര വാഹനങ്ങൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് ലഭിക്കും.   ദേവനഹള്ളിക്കടുത്തുള്ള നല്ലൂരിൽ  ടോൾ പിരിവ് നടത്തും.

ബെംഗളൂരു – ഹൈദരാബാദ് ഹൈവേയുടെ 71.45-കിലോമീറ്റർ ഭാഗം ഉപയോഗിക്കുന്നതിന് കാറുകൾ/ജീപ്പുകൾ/വാനുകൾ/ലൈറ്റ് മോട്ടോർ വാഹനങ്ങൾ 115 രൂപയും (ഒറ്റ യാത്ര) 185 രൂപയും (മടക്ക യാത്ര) നൽകണം. ബാഗേപള്ളിയിൽ ടോൾ പിരിക്കും. തുമകൂരുവിനെ ശിവമോഗ വഴി ഹൊന്നാവാരയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 206-ലെ രജതാദ്രിപുര ടോൾ പ്ലാസയിൽ കാറുകൾ/ജീപ്പുകൾ/വാൻ/ലൈറ്റ് മോട്ടോർ വാഹനങ്ങൾ 60 രൂപയും (ഒറ്റ യാത്ര) 90 രൂപയും (മടക്ക യാത്ര) ടോൾ നൽകണം.

TAGS:,
KEYWORDS: Toll charges increased in highways imcluding bengaluru mysuru


Post Box Bottom AD4 ocean
Post Box Bottom josco

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!