ബലിപെരുന്നാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം


ബെംഗളൂരു: ബലിപെരുന്നാളിനോടനുബന്ധിച്ച് തിങ്കളാഴ്ച ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഗുരപ്പനപാളയത്തിന് സമീപവും ബന്നാർഘട്ട റോഡിലുമായി ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ബന്നാർഘട്ട റോഡിൽ സാഗർ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെയും ജിഡി മാര ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെയും റെഡ്ഡി ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെയും എല്ലാത്തരം വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

ഇതുവഴി വരുന്ന വാഹനങ്ങൾ സ്വാഗത് ജംക്‌ഷൻ, ഈസ്റ്റ് എൻഡ് ജംഗ്ഷൻ, 28-ാം മെയിൻ റോഡ് ജംഗ്ഷൻ വഴി ഡാൽമിയ ജംഗ്ഷൻ, ജിഡി മാര ജംഗ്ഷൻ ഈസ്റ്റ് എൻഡ് ജംഗ്ഷൻ, സാഗർ ഹോസ്പിറ്റൽ ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ കടന്നുപോകണം.

മൈസൂരു റോഡ് ബി. ബി. ജംഗ്ഷനിലും ബിബിഎംപി മൈതാനത്തും വൻ ജനക്കൂട്ടം പ്രതീക്ഷിക്കുന്നതിനാൽ രാവിലെ 6 മുതൽ പ്രാർത്ഥന പൂർത്തിയാകും വരെ ഗതാഗത നിയന്ത്രണങ്ങൾ നിലവിലുണ്ട്.

മൈസൂരു റോഡ് ടോൾഗേറ്റ് ജംഗ്ഷൻ മുതൽ ബിബി ജംഗ്ഷൻ വരെയും ഫ്‌ളൈ ഓവറിൽ ടൗൺ ഹാൾ ജംഗ്ഷൻ വരെയും ടൗൺ ഹാൾ മുതൽ മൈസൂരു റോഡ് വരെ ബിജിഎസ് ഫ്‌ളൈഓവർ വരെയും വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

പകരമായി, ആളുകൾക്ക് കിംകോ ജംഗ്ഷൻ വഴിയോ ബിജിഎസ് മേൽപ്പാലത്തിന് താഴെയുള്ള സർവീസ് റോഡിലൂടെയോ മാഗഡി റോഡിലേക്കും വിജയനഗറിലേക്കും പോകാം. ബസവനഗുഡി, ചാമരാജ് പേട്ട എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് യഥാക്രമം സിർസി സർക്കിൾ, ഗുഡ്‌സ് ഷെഡ് റോഡ്, മാഗഡി റോഡ് വഴി മജസ്റ്റിക്, മൈസൂരു റോഡിൽ എത്തിച്ചേരാം.

TAGS: |
SUMMARY: restrictions in tomorrow


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!