നീന്തൽ പരിശീലനത്തിനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു
ബെംഗളൂരു: നീന്തൽ പരിശീലിക്കാനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് ആൺകുട്ടികൾ മരിച്ചു. ബെംഗളൂരു സ്വദേശി വിശാൽ (19), മുങ്ങിതമിഴ്നാട് സ്വദേശി രോഹൻ (18) എന്നിവരാണ് മരിച്ചത്. ശ്രീരംഗപട്ടണ ഗഞ്ചമിലെ നിമിഷാംബാ ദേവി ക്ഷേത്രത്തിന് സമീപമുള്ള പുഴയിലാണ് ഇവർ നീന്തൽ പരിശീലനം നടത്തിയിരുന്നത്.
കാലവർഷമായതിനാൽ പുഴയിൽ നീരൊഴുക്ക് വർധിച്ചിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. മൊബൈൽ വീഡിയോകൾ കണ്ടാണ് ഇവർ നീന്തൽ പഠിക്കാൻ ശ്രമിച്ചത്. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചു. എന്നാൽ ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
TAGS: KARNATAKA| DROWN TO DEATH
SUMMARY: Two teenage boys drowned to death while swimming
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.