35ഓളം ഫോണുകളിൽ വാട്‌സാപ്പ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു


കലിഫോർണിയ: വിവിധ ഐഒഎസ്, ആന്‍ഡ്രോയിഡ് മോഡലുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് സാമൂഹ്യമാധ്യമ ഭീമൻമാരായ വാട്സാപ്പ്. കയ്യില്‍ ഇപ്പോഴുള്ളത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോണ്‍ ആണെങ്കില്‍, സ്ഥിരമായി വാട്‌സാപ്പ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ ശ്രദ്ധിക്കുക ചിലപ്പോള്‍ ഇനിമുതല്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ഫോണില്‍ പ്രവര്‍ത്തനം നിര്‍ത്തിയേക്കാം. ആപ്പിള്‍, വാവേ, ലെനോവോ, എല്‍ജി, മോട്ടോറോള, സാംസങ് തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകള്‍ എന്നിവ വാട്സാപ്പ്. സേവനം  നിര്‍ത്തലാക്കുന്ന പട്ടികയില്‍ ഉണ്ട്.

പഴയ ഒഎസിലും സാങ്കേതിക വിദ്യയിലും പ്രവർത്തിക്കുന്ന ഫോണുകളിൽ സേവനം അവസാനിപ്പിക്കുന്നത് വാട്‌സാപ്പിന്റെ പതിവ് നടപടി ക്രമമാണ്. ഓരോ വർഷവും നിശ്ചിത മോഡലുകളെ സേവനപരിധിയിൽ നിന്ന് വാട്‌സാപ്പ് ഒഴിവാക്കാറുണ്ട്. ഇപ്പോൾ ആൻഡ്രോയിഡ് 5 നും ഐഒഎസ് 12നും മുമ്പ് പുറത്തിറങ്ങിയ ഫോണുകളാണ് വാട്‌സാപ്പ് സേവനം അവസാനിപ്പിക്കുന്നത്. വാട്സാപ്പിനു പുറമേ മറ്റ് പല ആപ്പുകളും ഇത്തരത്തിൽ ചില മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാറുണ്ട്. ആപ്പിൾ ഐ ഫോൺ 6, ഐ ഫോൺ എസ് ഇ, സാംസങ്ങിന്റെ ജനപ്രിയ മോഡലുകളായ ഗാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 മിനി എന്നിവയിലും വാട്‌സാപ്പ് കിട്ടില്ല. ഈ ഫോണുകളിൽ തുടർന്നും വാട്സാപ് ഉപയോ​ഗിക്കണമെന്നുള്ളവർ പുതിയ പതിപ്പിലേക്ക് അപ്​ഗ്രേഡ് ചെയ്യണം.

വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്ന ഫോണുകൾ

സാംസങ് – ​ഗാലക്സി എസ് പ്ലസ്, ഗാലക്സി കോർ, ഗാലക്സി എക്സ്പ്രസ് 2, ഗാലക്സി ​ഗ്രാൻഡ്, ഗാലക്സി നോട്ട് 3 എൻ9005, ഗാലക്സി നോട് 3 നിയോ എൽടിഇ പ്ലസ്, ഗാലക്സി എസ് 19500, ഗാലക്സി എസ്3 മിനി വിഇ, ഗാലക്സി എസ്4 ആക്ടീവ്, ഗാലക്സി എസ്4 മിനി I​9190, ഗാലക്സി എസ്4 മിനി I​9192 duo, ഗാലക്സി എസ്4 മിനി I​9195 എൽടിഇ, ഗാലക്സി എസ്4 സൂം

മോട്ടോറോള – മോട്ടോ ജി, മോട്ടോ എക്സ്

ആപ്പിൾ – ഐഫോൺ 5, ഐഫോൺ 5സി, ഐഫോൺ 6, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ 6എസ്, ഐഫോൺ എസ് ഇ

ഹുവായ് – അസെൻഡ് പി6 എസ്, അസെൻഡ് ജി525, ഹുവായ് സി1999, ഹുവായ് ജിഎക്സ് 1എസ്, ഹുവായ് Y625

ലെനോവോ – ലെനോവോ 46600, ലെനോവോ A858T, ലെനോവോ P70, ലെനോവോ S890, ലെനോവോ A820

സോണി – എക്സ്പീരിയ Z1, എക്സ്പീരിയ E3, എക്സ്പീരിയ എം

എൽജി – ഒപ്റ്റിമസ് 4എക്സ് HD P880, ഒപ്റ്റിമസ് ജി, ഒപ്റ്റിമസ് ജി പ്രോ, ഒപ്റ്റിമസ് എൽ7

ZTE – ZTE V956, ZTE UMi X2, ZTE ഗ്രാൻഡ് എസ് ഫ്ലെക്സ്, ZTE ഗ്രാൻഡ് മെമോ

മറ്റുള്ളവ – Faea F1, THL W8, Archos 53 Platinum, Wiko Cink Five, Wiko Darknight

TAGS : |
SUMMARY : WhatsApp services are suspended in around 35 phones


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!