മുന്‍ അഗ്നിവീറുകള്‍ക്ക് ബിഎസ്എഫിലും റെയില്‍വേയിലും 10 ശതമാനം സംവരണം

ന്യൂഡല്‍ഹി: മുന്‍ അഗ്‌നിവീറുകൾക്ക് ഇനിമുതല്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) എന്നിവയില്‍ 10 ശതമാനം സംവരണം ലഭിക്കും. കേന്ദ്ര സുരക്ഷാ സേനയിലെ അഗ്നിവീര്‍ സംവരണം കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതാണ് നടപ്പാക്കിത്തുടങ്ങിയത്.
‘ഭാവിയില്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള എല്ലാ റിക്രൂട്ട്മെന്റുകള്‍ക്കും മുന്‍ അഗ്നിവീര്‍ കേഡറുകള്‍ക്ക് 10% സംവരണം ഉണ്ടായിരിക്കും. അവരെ സ്വാഗതം ചെയ്യുന്നതില്‍ ആര്‍പിഎഫ് വളരെ ആവേശത്തിലാണ്. മുന്‍ അഗ്‌നിവീരന്മാര്‍ സേനയ്ക്ക് പുതിയ ശക്തിയും ഊര്‍ജ്ജവും നല്‍കുകയും മനോവീര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും,' മാധ്യമങ്ങളോട് സംസാരിച്ച ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ മനോജ് യാദവ് പറഞ്ഞു.
സിഐഎസ്എഫും ഇക്കാര്യത്തില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി ഡയറക്ടര്‍ ജനറല്‍ നീന സിംഗ് പറഞ്ഞു. ‘കോണ്‍സ്റ്റബിള്‍മാരുടെ 10% ഒഴിവുകള്‍ മുന്‍ അഗ്നിവീറുകള്‍ക്കായി സംവരണം ചെയ്യും. കൂടാതെ, അവര്‍ക്ക് ശാരീരിക ക്ഷമതാ പരിശോധനയില്‍ ഇളവ് നല്‍കും,' നീന സിംഗ് പറഞ്ഞു.
2022 ജൂണ്‍ 14-ന് ആരംഭിച്ച അഗ്‌നിപഥ് സ്‌കീം, 17.5 ക്കും 21 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് അഗ്നിവീറുകളായി റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ്. അവരില്‍ 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് കൂടി ഇന്ത്യന്‍ സായുധ സേനയില്‍ നിലനിര്‍ത്താനുള്ള വ്യവസ്ഥയുണ്ട്.
TAGS : AGNIVEER
SUMMARY : 10% reservation for ex agniveers in bsf and rpf



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.