ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റീസ് ഒഴിവുകൾ; ഇപ്പോള്‍ അപേക്ഷിക്കാം
കേരളത്തിൽ 44 പേർക്കാണ് അവസരം
കേന്ദ്ര പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ അപ്പ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളം 5847-ലധികം ശാഖകളും ചെന്നൈയിലെ ആസ്ഥാനവുമുള്ള ഒരു മുൻനിര പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ബാങ്ക്.
ആകെ 1500 ഒഴിവുകളുണ്ട് (കേരളത്തിൽ 44 പേർക്കാണ് അവസരം). ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്കാണ് അപേക്ഷിക്കാവുന്നത്. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. അപ്രന്റീസ് ആക്ടിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 12 മാസത്തെ ‘ഓൺ ദ ജോബ്' പരിശീലനം ലഭിക്കും. ഗ്രാമീണ ബ്രാഞ്ചുകളിൽ 12,000 രൂപയും നഗരങ്ങളിലെ ബ്രാഞ്ചുകളിൽ 15,000 രൂപയുമാണ് പ്രതിമാസ സ്റ്റൈപൻഡ്. മറ്റ് അലവൻസുകളൊന്നുമില്ല.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 1.7.2024ൽ 20-28 വയസ്സ്. എസ്.സി/ എസ്.ടി/ ഒ.ബി.സി/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷകർ www.nats.education.gov.in എന്ന അപ്രന്റീസ്ഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷഫീസ് 500 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ അപ്രന്റീസ് വിജ്ഞാപനം www.indianbank.in/careersൽ ലഭിക്കും. 2024 -25 വർഷത്തേക്കുള്ള അപ്രന്റീസ് പരിശീലനത്തിന് ഓൺലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം.
TAGS : CAREER | INDIAN BANK
SUMMARY : 1500 Apprentice Vacancies in Indian Bank. Apply now
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.