കണ്ണൂരില്‍ ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കണ്ണൂർ: ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. പയ്യന്നൂർ രാമന്തളി സ്വദേശി രാജേഷാണ് പിടിയിലായത്. പരിക്കേറ്റ വിനയ ഇവരുടെ ആറ് വയസുകാരൻ മകൻ എന്നിവർ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തലയില്‍ വെട്ടേറ്റ വിനയ ഗുരുതരാവസ്ഥയിലാണ്. ഭാര്യയുമായുണ്ടായ വഴക്കിനിടെ പ്രകോപിതനായ രാജേഷ് വാക്കത്തികൊണ്ട് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ആറ് വയസുകാരന്റെ കഴുത്തിനും വെട്ടേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരയെും കണ്ണൂർ ഗവ. മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
TAGS : KANNUR, HUSBAND, ATTACK, WIFE,
SUMMARY : Attempt to kill wife and son in Kannur; Husband arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.