അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം; തുറന്നടിച്ച്‌ രമേശ് പിഷാരടി


താരസംഘടനയായ ‘അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ അതൃപ്തി അറിയിച്ച്‌ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച്‌ രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു.

ജനാധിപത്യവ്യവസ്ഥിതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥിയാണ് വിജയി ആകുക. അപ്പോള്‍ മാത്രമേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർത്ഥി വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യമാണെന്നും കത്തില്‍ പിഷാരടി പറയുന്നു.

‘ഞാൻ തോറ്റെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാർത്ത ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാള്‍ ഗണ്യമായ വോട്ടുകള്‍ കുറവുള്ള അംഗങ്ങള്‍ വിജയികളായി അറിയപ്പെടുമ്പോൾ. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു', അത് ചെയ്തില്ലെന്നും രമേഷ് പിഷാരടി കത്തില്‍ പറയുന്നു.

വനിതകള്‍ക്ക് വേണ്ടി നാല് സീറ്റുകള്‍ മാറ്റിവെക്കുന്നത് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബെെലോയില്‍ എല്ലാ കാര്യങ്ങളും മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നെന്ന ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന് വാക്ക് പൂർണ അർത്ഥത്തില്‍ നടപ്പാക്കാൻ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാൻ ബെെലോ ഭേദഗതി ചെയ്യണമെന്നും രമേശ് പിഷാരടി ആവശ്യപ്പെട്ടു.

TAGS : | |
SUMMARY : Elections in Amma are undemocratic; Ramesh Pisharadi


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!