ലോകത്ത് മികച്ച റേറ്റിങ് ലഭിച്ച 25 സിനിമകളിൽ അഞ്ച് മലയാള ചിത്രങ്ങളും
പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും നിർമാണ രീതികൊണ്ടും രാജ്യാന്തര തലത്തിൽ പ്രശംസ നേടുകയും ബോക്സോഫീസ് കളക്ഷനിൽ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്ത് മുന്നേറുന്നതിനിടയിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാള സിനിമ. ലോകത്ത് ഈ വർഷം പുറത്തിറങ്ങിയ മികച്ച 25 ചിത്രങ്ങളിൽ 5 എണ്ണം നമ്മുടെ സ്വന്തം മലയാളത്തിൽ നിന്നാണ്. സിനിമകൾക്ക് റേറ്റിങ് നൽകാനും ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്ന ഗ്ലോബൽ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റായ ലെറ്റർബോക്സ്ഡിന്റെ ഈ വർഷത്തെ മികച്ച 25 ചിത്രങ്ങളുടെ പട്ടികയിലാണ് അഞ്ച് മലയാള ചിത്രങ്ങള്‍ ഇടം പിടിച്ചത്.
മികച്ച റേറ്റിങ് ലഭിച്ച ചിത്രങ്ങളുടെ പട്ടികയാണ് ലെറ്റർബോക്സ്ഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഏഴ് ഇന്ത്യൻ ചിത്രങ്ങളാണ് പട്ടികയിലുള്ളത്. അതിൽ അഞ്ചും മലയാള ചിത്രങ്ങളാണ്. മലയാളത്തിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സ്, ആട്ടം, ഭ്രമയുഗം, ആവേശം, പ്രേമലു എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചത്.
കിരൺ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസാ'ണ് പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ ചിത്രം. ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ്. ആഗോളതലത്തിൽ 250 കോടിയിലേറെ സ്വന്തമാക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്' ഏഴാം സ്ഥാനത്തും ‘ആട്ടം' പത്താം സ്ഥാനത്തും ‘ഭ്രമയുഗം' 15ാം സ്ഥാനത്തുമാണ്. ‘ആവേശം', ‘പ്രേമലു' എന്നീ ചിത്രങ്ങളാണ് 16, 25 സ്ഥാനങ്ങളിൽ.
ലെറ്റർബോക്‌സ്ഡ് റേറ്റിംഗിൽ എല്ലാ രാജ്യത്തും തിയേറ്ററിൽ റീലീസ് ചെയ്യപ്പെട്ട സിനിമയും ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചാണ് ലിസ്റ്റ് തയാറാക്കുന്നത്. 2000 റേറ്റിങ് എങ്കിലുമുണ്ടെങ്കിലേ ലിസ്റ്റിൽ എത്താൻ സാധിക്കുകയുള്ളു. ഗായകൻ അമർ സിങ് ചംകീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇംത്യാസ് അലി ഒരുക്കിയ ‘ചംകീല'യാണ് 20ാം സ്ഥാനത്തുള്ള മറ്റൊരു ഇന്ത്യൻ ചിത്രം. ഡെനിസ് വില്ലെന്യൂ സംവിധാനം ചെയ്ത ‘ഡ്യൂൺ പാർട് 2' ആണ് ലിസ്റ്റിൽ ഒന്നാമത്. അമേരിക്കൻ കോമഡി ചിത്രം ‘ഹൺഡ്രഡ്സ് ഓഫ് ബീവേഴ്സ്' രണ്ടാമതും തായ് ചിത്രം ‘ഹൗ ടു മേക്ക് മില്യൺസ് ബിഫോർ ഗ്രാൻമാ ഡൈസ്' മൂന്നാമതുമെത്തി.
അമേരിക്കൻ റൊമാൻ്റിക് സ്‌പോർട്‌സ് ഡ്രാമയായ ‘ചാലഞ്ചേഴ്സാ'ണ് നാലാമത്. ഇന്‍സൈഡ് ഔട്ട് 2, അള്‍ട്രാമാന്‍ റൈസിങ് എന്നീ ആനിമേഷന്‍ ചിത്രങ്ങളും യഥാക്രമം 18, 23 എന്നീ സ്ഥാനങ്ങളിലെത്തി.
TAGS ; LETTERBOXD | CINEMA | AAVESHAM | PREMALU | MANJUMMEL BOYS
SUMMARY : Among the top 25 films in the world, five are Malayalam films
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.