ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മുകൾ തകർത്ത് കവർച്ച
ബെംഗളൂരു: എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്തു. ബെല്ലന്തൂരിലും ഹൊസൂരിലുമുള്ള എടിഎമ്മുകളാണ് തകർത്തത്. 16.5 ലക്ഷം രൂപ മോഷണം പോയതായി ബാങ്ക് അധികൃതർ പറഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കുന്ന മോഷ്ടാവിൻ്റെ മുഖം സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മുഖം മറച്ചാണ് പ്രതി കവർച്ച ചെയ്തത്.
സിസിടിവി ദൃശ്യങ്ങളിൽ, കൈയിൽ കറുത്ത സ്‌പ്രേ കാണുമായി കണ്ണട ധരിച്ച് പ്രതി എടിഎമ്മിലേക്ക് പ്രവേശിക്കുന്നത് വ്യക്തമായിട്ടുണ്ട്. സിസിടിവി കാമറയിലും എടിഎമ്മിൻ്റെ ചില ഭാഗങ്ങളിലും ഇയാൾ കറുത്ത പെയിൻ്റ് അടിച്ചു. തുടർന്ന്, ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കുകയായിരുന്നു. സംഭവത്തിൽ ബെല്ലന്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: BENGALURU UPDATES | ATM | THEFT
SUMMARY: Man steals from two ATMs in the city in one day
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.