ബൈജൂസിനെതിരെ പാപ്പരത്ത നടപടി; ബിസിസിഐയുടെ ഹർജി അംഗീകരിച്ചു


ബെംഗളൂരു: ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ ആവശ്യപ്പെട്ടുള്ള ബിസിസിഐയുടെ ഹർജി ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച് ചൊവ്വാഴ്ച അംഗീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടിയുള്ള സ്‌പോൺസർഷിപ്പ് കരാർ പ്രകാരം 158 കോടി രൂപ നൽകാത്തതിന്റെ പേരിൽ ബൈജുവിനെതിരെ പാപ്പരത്ത നടപടികൾ ആരംഭിക്കാൻ ബിസിസിഐ നേരത്തെ ഹർജി നൽകിയിരുന്നു.

160 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിന് ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ കഴിഞ്ഞ സെപ്റ്റംബറിലാണ് ബിസിസിഐ എൻസിഎൽടിയുടെ ബെംഗളൂരു ബെഞ്ചിനെ സമീപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയുടെ സ്പോൺസർഷിപ്പ് അവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് കേസിനാധാരം. നവംബർ 15 നാണ് പാപ്പരത്ത ട്രൈബ്യൂണൽ കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി രജിസ്റ്റർ ചെയ്തത്.

കേസ് ഒത്തുതീർപ്പാക്കാൻ ബിസിസിഐയുമായി ചർച്ച നടത്തുകയാണെന്നാണ് എഡ്-ടെക് മേധാവികൾ മുൻപ് പറഞ്ഞിരുന്നത്. നേരത്തെ ഐസിസി, ബിസിസിഐ, ഫിഫ എന്നിവയുമയെല്ലാം ബൈജുസിന് ബ്രാൻഡിങ് പങ്കാളിത്തം ഉണ്ടായിരുന്നു.

നേരത്തെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വിദേശ വായ്പാദാതാക്കളും ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾക്കായി എൻസിഎൽടിയെ സമീപിച്ചിരുന്നു. എന്നാൽ വിദേശ വായ്പാദാതാക്കളുടെ നടപടി അടിസ്ഥാന രഹിതവും വായ്പാ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേയാണെന്നുമാണെന്നാണ് ബൈജൂസ് മുമ്പ് വ്യക്തമാക്കിയത്.

TAGS: | |
SUMMARY: BCCI initiates insolvency proceedings against online tutor Byju's


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!