ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി
ബെംഗളൂരു: ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി. കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്ന സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ. മിന്നൽ പ്രളയത്തെ തുടർന്ന് നഗരം കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അനുമതി ലഭിച്ചത്.
സി ബാൻഡ് ഡോപ്ലർ വെതർ റഡാറാണ് ബെംഗളൂരുവിന് ലഭിക്കുക. കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥാപിക്കുന്ന ഡോപ്ലർ വെതർ റഡാർ ഉപയോഗിച്ച് 250 കിലോമീറ്റർ പരിധിയിലെ കാലാവസ്ഥ നിരീക്ഷണം സാധ്യമാകും. ഈ വർഷം തന്നെ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കുമെന്ന് ശോഭ കരന്തലജെ എംപി അറിയിച്ചു.
ഇതോടെ കാലാവസ്ഥ കൃത്യമായി പ്രവചിക്കാൻ കഴിയുയെന്ന് ശോഭ കരന്തലജെ എംപി പറഞ്ഞു. മികച്ച കാലാവസ്ഥാ പ്രവചനത്തിനും പ്രകൃതി ദുരന്തങ്ങൾക്കുള്ള തയ്യാറെടുപ്പിനുമുള്ള ഒരു പ്രധാന ചുവടുവെപ്പാണിത്. പുതിയ റഡാർ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങളും മുൻകൂർ മുന്നറിയിപ്പുകളും നൽകും. അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ ജീവിതവും സംരക്ഷിക്കുന്നതിൽ ഇത് നിർണായകമാണെന്നും എംപി പറഞ്ഞു.
ജക്കൂർ ആണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രം കണ്ടുവെച്ചിരിക്കുന്ന സ്ഥലം. അതേസമയം നന്ദി ഹിൽസിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ താത്പര്യം.
ഇവിടെ സ്ഥലം കൈമാറാമെന്ന് സർക്കാർ കാലാവസ്ഥ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി നന്ദി ഹിൽസിൽ മണ്ണ് പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. പരിശോധനാ ഫലം അനുകൂലമല്ലെങ്കിൽ യെലഹങ്ക എയർ ഫോഴ്സ് സ്റ്റേഷനും കാലാവസ്ഥ വകുപ്പിൻ്റെ പരിഗണനയിലുണ്ട്. ഓഗസ്റ്റ് ആദ്യ വാരം സ്ഥലം സംബന്ധിച്ച തീരുമാനം അന്തിമമാകും.
TAGS: BENGALURU | DOPLER RADAR
SUMMARY: Finally! Bengaluru To Get Doppler Radar For Accurate Rain Forecast
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.