ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് കോടതി തടഞ്ഞു
ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം' ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. സിനിമയുടെ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞത്. എറണാകുളം സ്വദേശിയായ ഡോ വിനീത് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ യുജിഎം പ്രൊഡക്ഷൻസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
തന്റെ പക്കല്‍ നിന്നും നിർമ്മാതാവായ യുജിഎം പ്രൊഡക്ഷൻസ് 3.20 കോടി രൂപ വാങ്ങിയെന്ന് എറണാകുളം സ്വദേശിയായ ഡോ വിനീത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് ഉത്തരവ് ഇട്ടിരിക്കുന്നത്.
പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും പരാതിക്കാരൻ ആരോപിക്കുന്നുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിയേറ്റർ, ഒ ടി ടി, സാറ്റലൈറ്റ് റിലീസുകള്‍ക്ക് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം 60 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ്. ജിതിൻ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടോവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്.
TAGS : TOVINO | FILM | COURT
SUMMARY : Court blocks release of Tovino film Ajay's second theft
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.