കേടായ കാർ വിറ്റു; ബിഎംഡബ്ല്യു നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി


കേടായ കാർ വിറ്റതിന് ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. 2009ൽ ഉപഭോക്താവിന് കേടുപാടുകളുള്ള കാർ വിതരണം ചെയ്‌തതിനാണ് നടപടി. 2024 ഓഗസ്‌റ്റ് 10-നോ അതിനുമുമ്പോ കമ്പനി പരാതിക്കാരന് 50 ലക്ഷം രൂപ ഒറ്റത്തവണയായി നൽകണമെന്ന് കോടതി ഉത്തരവിട്ടു.

ചീഫ് ജസ്‌റ്റിസ് ഡി. വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തില്‍ ജസ്‌റ്റിസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. പരാതിക്കാരൻ 2009 സെപ്റ്റംബർ 25ന് ഒരു ബിഎംഡബ്ല്യു 7 സീരീസ് കാർ വാങ്ങിയിരുന്നു. ഓടിക്കുന്നതിനിടെ ഗുരുതരമായ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2009 സെപ്റ്റംബർ 29ന് കാർ വർക്‌ഷോപ്പിലേക്ക് കൊണ്ടുപോയി. തുടർന്ന് നവംബർ 13-നും കാറിന് സമാനമായ പ്രശ്‌നം നേരിട്ടതായി പരാതിക്കാരൻ പറഞ്ഞു.

പിന്നാലെ നവംബർ 16-ന് അദ്ദേഹം പരാതി നൽകുകയും കമ്പനിക്കെതിരെ ഐപിസി 418, 420 വകുപ്പുകൾ ചുമത്തുകയും ചെയ്‌തു. ബിഎംഡബ്ല്യു കമ്പനി, മാനേജിങ്ങ് ഡയറക്‌ടർ, മറ്റ് ഡയറക്‌ടർമാർ എന്നിവരെയാണ് കേസിൽ പ്രതിചേർത്തത്. 2012-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ബിഎംഡബ്ല്യുവിനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കി.

കേടായ വാഹനത്തിന് പകരം പുതിയ ബിഎംഡബ്ല്യു കാർ പരാതിക്കാരന് നൽകാനും കമ്പനിയോട് നിർദേശിച്ചു. കമ്പനി ഈ ഹൈക്കോടതി ഉത്തരവിനെ എതിർത്തില്ലെങ്കിലും പരാതിക്കാരൻ ഉത്തരവ് ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

TAGS: | |
SUNMARY: Court orders bmw company to pay compensation to consumer


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!