ഫഹദിന്റെ ധൂമവും ഇനി തെലുങ്കില്‍; ഒടിടി റിലീസും പ്രഖ്യാപിച്ചു
ഫഹദ് നായകനായി 2023ല്‍ എത്തിയ ധൂമം ഒടിടിയില്‍ തെലുങ്ക് പതിപ്പ് എത്തുന്നു. ജൂലൈ 11നാണ് ധൂമം സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക. അഹായിലൂടെയാണ് ധൂമം പ്രദര്‍ശനത്തിന് എത്തുക. ധൂമം തെലുങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് ചിത്രത്തിന്റെ ആരാധകരുടെ പ്രതീക്ഷ.
‘അവിനാശ്' എന്ന വേഷമായിരുന്നു ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. മലയാളി നടൻ റോഷൻ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. സംവിധാനവും തിരക്കഥയും പവൻ കുമാറാണ്. പ്രീത ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രാഹണം. പ്രീത ജയരാമൻ ധൂമത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുകയും അച്യുത് കുമാര്‍ വിനീത്, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂര്‍, ഉമ, സന്തോഷ് കര്‍കി എന്നിവരും പ്രധാന വേഷങ്ങളിലെത്തുകയും പൂര്‍ണിമ രാമസ്വാമി കോസ്റ്റ്യൂം നിര്‍വഹിക്കുകയും ചെയ്‍തപ്പോള്‍ നിര്‍മാണം വിജയ് കിരഗന്ദുറിന്റെ ഹൊംബാള ഫിലിംസിന്റെ ബാനറില്‍ ആണ്.
TAGS : FAHAD FAZIL | FILMS
SUMMARY : Fahad's Dhoom also in Telugu now; OTT release has also been announced
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.