മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം; മാൾ താൽക്കാലികമായി അടച്ചിടാൻ ഉത്തരവ്


ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച മാളിനെതിരെ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. ബെംഗളൂരുവിലെ ജിടി വേൾഡ് മാളിനെതിരെയാണ് നടപടി. മാൾ അടുത്ത ഏഴ് ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടണമെന്ന് സർക്കാർ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് മുണ്ട് ധരിച്ചെത്തിയ കർഷകനെയും മകനെയും മാൾ സുരക്ഷ ജീവനക്കാർ പ്രവേശനം നൽകാതെ തടഞ്ഞത്. ഇത്തരം വേഷം ധരിച്ചവരെ മാളിൽ പ്രവേശിപ്പിക്കില്ലെന്നായിരുന്നു സുരക്ഷ ജീവനക്കാരുടെ വാദം.

കർഷകനെ അപമാനിച്ച സംഭവം അന്തസ്സിൻ്റെയും ആത്മാഭിമാനത്തിൻ്റെയും ലംഘനമാണെന്നും സർക്കാർ വിശേഷിപ്പിച്ചു. വിഷയത്തിൽ ബിബിഎംപി കമ്മീഷണറുമായി കൂടിയാലോചിച്ചാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അടുത്ത ഏഴ് ദിവസം മാൾ പ്രവർത്തിക്കില്ലെന്ന് ബിബിഎംപി ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കെപി അഗ്രഹാര പോലീസ് സ്റ്റേഷനിൽ മാൾ മാനേജ്‌മെൻ്റിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: | FARMER |
SUMMARY: govt. orders closure of for 7 days for denying entry to farmer over his attire


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!