കളിക്കുന്നതിനിടെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണു; ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ മരിച്ചു
മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ മരിച്ചു. ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിലായിരുന്നു സംഭവം.കുട്ടികള്‍ കളിക്കുന്നതിനിടെ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് മരിക്കുകയായിരുന്നു. പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.
ഏറെ വൈകിയിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴ് വയസ് പ്രായമുള്ള ഹർഷ് തിവാരി, റിധി തിവാരി എന്നീ ഇരട്ടക്കുട്ടികളും ഒമ്പത് വയസ്സുള്ള ആരുഷി സോളങ്കിയുമാണ് മരിച്ചത്.
TAGS : GUJARAT | CHILDREN | DEATH
SUMMARY : Three children of a family died after falling into a ditch while playing
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.