ശക്തമായ മഴ: അമര്‍നാഥ് തീര്‍ഥാടനം താത്ക്കാലികമായി നിര്‍ത്തി വച്ചു


കനത്ത മഴയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തി വച്ചു. ബല്‍താന്‍, പഹല്‍ഗാം പാതകളിലൂടെയുള്ള യാത്രകള്‍ക്കാണ് വിലക്ക്. കഴിഞ്ഞ രാത്രി മുതല്‍ മേഖലയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റി വച്ചിരിക്കുന്നത്. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി.

ഇതുവരെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 3,800 മീറ്റര്‍ ഉയരത്തിലുള്ള ഗുഹാക്ഷേത്രത്തില്‍ സ്വഭാവികമായി മഞ്ഞില്‍ രൂപം കൊണ്ട ശിവലിംഗ ദര്‍ശനത്തിനായാണ് ഭക്തര്‍ എത്തുന്നത്. ജൂണ്‍ 29നാരംഭിച്ച തീര്‍ഥാടനം അടുത്തമാസം 19ന് സമാപിക്കും. രണ്ട് പാതകളിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കാനാകുക. 48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അനന്തനാഗിലെ നന്‍വാന്‍ – പഹല്‍ഘാം വഴി ക്ഷേത്രത്തിലെത്താം.

ഗന്ദര്‍ബാലിലെ ബാല്‍തലിലൂടെ കുത്തനെയുള്ള കയറ്റം കയറിയും ക്ഷേത്രത്തിലെത്താം. ഇത് വഴി പതിനാല് കിലോമീറ്റര്‍ മാത്രം താണ്ടിയാല്‍ മതിയാകും. കനത്ത സുരക്ഷയിലാണ് എല്ലാവര്‍ഷവും ഇവിടെ തീര്‍ഥാടനം നടത്തി വരുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ളവ വഴികളില്‍ സജ്ജമാക്കും.

TAGS : |
SUMMARY : Heavy rains: Amarnath pilgrimage temporarily suspended


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!