ഹയര്‍സെക്കൻഡറി വൊക്കേഷണല്‍ സ്‌പോട്ട് അഡ്മിഷൻ; ജൂലൈ 22 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

ഹയർസെക്കൻഡറി (വൊക്കേഷണല്‍) എൻ.എസ്.ക്യു.എഫ്. അധിഷ്ഠിത കോഴ്സുകളിലെ ഒന്നാംവർഷ പ്രവേശനത്തിനുള്ള മുഖ്യ/സപ്ലിമെന്ററി അലോട്‌മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നല്‍കാത്ത വിദ്യാർഥികള്‍ക്കും വെയിറ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
ജൂലൈ 22 മുതല്‍ 24-ന് വൈകിട്ട് അഞ്ച് വരെ വിദ്യാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
പുതുതായി അപേക്ഷ നല്‍കാൻ www.vhseportal.kerala.gov.in ലെ Candidate Login ഉണ്ടാക്കിയശേഷം ലോഗിൻചെയ്ത് അപേക്ഷാ സമർപ്പണം പൂർത്തിയാക്കാം. മുഖ്യ/ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിച്ച കുട്ടികള്‍ സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിന് വേണ്ടി അപേക്ഷ പുതുക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ ‘APPLICATION' എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
TAGS : HIGHER SECONDARY | ADMISSION | APPLICATION
SUMMARY : Higher Secondary Vocational Spot Admission; Applications can be submitted from July 22




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.