വിമാനത്തിന്റെ ചിറകില്‍ തേനീച്ചക്കൂട്ടം; വലഞ്ഞ് യാത്രക്കാര്‍

യാത്രക്കാരെ പ്രതിസന്ധിയിലാക്കി ഇൻഡിഗോ വിമാനത്തിന്റെ ചിറകില്‍ തേനീച്ചക്കൂട്ടം. വെള്ളിയാഴ്ച രാവിലെ 10.40നു പുറപ്പെടേണ്ട മുംബൈ-ബറേലി ഇൻഡിഗോ വിമാനത്തിന്റെ ചിറകിലാണ് തേനീച്ചകളെ കണ്ടെത്തിയത്. യാത്രക്കാരുടെ ബോർഡിങ് കഴിഞ്ഞ ശേഷമാണ് സംഭവം.
ബോർഡിങ് കഴിഞ്ഞ് 80 ശതമാനം ആളുകളും അകത്ത് കയറിയപ്പോഴാണ് വിവരം അറിയുന്നത്. അപ്പോഴേക്കും തേനീച്ചകള്‍ കൂട്ടമായി വിമാനത്തിന്റെ ചിറക് ഭാഗത്ത് തമ്പടിച്ചിരുന്നു. വാതില്‍ അടച്ചിരിക്കുന്നതിനാല്‍ വിമാനത്തിന്റെ അകത്തേക്ക് തേനീച്ചകള്‍ എത്തില്ല. തേനീച്ചകളെ തുരത്താൻ അധികൃതർ പെട്ടെന്ന് നടപടി സ്വീകരിച്ചു. അഗ്നിശമന സേന പൈപ്പില്‍ ശക്തിയായി വെള്ളം ചീറ്റിച്ച് ഇവരെ തുരത്തിയതിനു ശേഷമാണ് വിമാനം യാത്ര ആരംഭിച്ചത്.
TAGS : INDIGO FLIGHT | BEE
SUMMARY : A swarm of bees on the wing of an airplane; Passengers in distress



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.