ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രക്ക് ജാമ്യം


2021ലെ ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട കേസില്‍ മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ജനുവരിയില്‍ ആശിഷ് മിശ്രയ്ക്ക് സുപ്രിം കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് കർഷകർക്കും ജാമ്യം അനുവദിച്ചു.

വിചാരണ നടപടി വേഗത്തിലാക്കാൻ വിചാരണക്കോടതിയോട് നിർദേശിക്കുകയും ചെയ്തു.  ‘എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് സമ്പൂർണമാക്കിയത്. 117 സാക്ഷികളില്‍ ഏഴുപേരെ ഇതുവരെ വിസ്തരിച്ചു എന്നാണ് വിവരം. ഞങ്ങളുടെ നിരീക്ഷണത്തില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ട്.'- ബെഞ്ച് പറഞ്ഞു.

2021ല്‍ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേ‌ധത്തിലാണ് ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കർഷക പ്രതിഷേധത്തിനുനേരെ കേന്ദ്രമന്ത്രിയുടെ പുത്രൻ കാറിടിച്ചു കയറ്റുകയായിരുന്നു. കർഷകർക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. സംഭവത്തില്‍ എട്ടു കർഷകരാണു കൊല്ലപ്പെട്ടത്. അക്രമത്തില്‍ ഒരു മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.

TAGS : |
SUMMARY : Lakhimpur Kheri Farmer Massacre; Bail to Ashish Mishra


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!