വയനാട് ദുരന്തം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും


ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) സ്വമേധയാ കേസെടുക്കും. ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണൻ, വിദഗ്ധ അംഗം കെ. സത്യഗോപാൽ എന്നിവരടങ്ങിയ ബെഞ്ച് കേസ് ലിസ്റ്റ് ചെയ്യാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ഉരുൾ പൊട്ടൽ ബാധിച്ച വില്ലേജുകളിലും പരിസരങ്ങളിലും റോഡുകൾ, കെട്ടിടങ്ങൾ, നിലവിലുള്ള ക്വാറികൾ തുടങ്ങിയ ട്രിഗർ പോയിൻ്റുകളുടെ വിവരങ്ങൾ ശേഖരിക്കാൻ കേരള സ്റ്റാൻഡിംഗ് കൗൺസലിനോട് നിർദേശിച്ചു.

കൃത്യമായ അപകടസാധ്യത വിലയിരുത്തൽ നടത്താതെ മലയോര മേഖലയിൽ അനിയന്ത്രിതമായതും അശാസ്ത്രീയവുമായ നിർമാണങ്ങൾ അനുവദിച്ച തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഈ മനുഷ്യനിർമിത ദുരന്തം ഒരു മുന്നറിയിപ്പായിരിക്കണമെന്നു എൻജിടി വ്യക്തമാക്കി. 2011ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (ഡബ്ല്യുജിഇഇപി) റിപ്പോർട്ടിൽ വയനാട്ടിലെ വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളെ പരിസ്ഥിതിലോല മേഖലയായി ഉൾപ്പെടുത്തിയിരുന്നു. വനേതര ഉപയോഗങ്ങളിലേക്കോ കാർഷിക ഭൂമി കാർഷികേതര ഉപയോഗങ്ങളിലേക്കോ മാറ്റൽ അനുവദനീയമല്ല.

പനമരം, മാനന്തവാടി, ബസവലി എന്നീ മൂന്ന് നദികൾ ചേരുന്ന തോടുകളിൽ 70 ശതമാനവും കൈയേറിയതായി 2017-ൽ സോയിൽ സർവേ വിഭാഗം കണ്ടെത്തിയിരുന്നു. 2018-ലെ വെള്ളപ്പൊക്കത്തിന് ശേഷം കോഴിക്കോട്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) സ്പോട്ട് സർവേ നടത്തിയിരുന്നു.

ഭൂരിഭാഗം കേസുകളിലും നിർത്താതെ പെയ്യുന്ന മഴയാണ് ഉരുൾപൊട്ടലിനുള്ള ഒരു കാരണമെന്നു കണ്ടെത്തിയെങ്കിലും, മലഞ്ചെരുവുകളിലെ അശാസ്ത്രീയമായ നിർമ്മാണമാണ് പലയിടത്തും സംഭവത്തിന് പ്രധാന കാരണമെന്ന് ജിഎസ്ഐ ചൂണ്ടിക്കാട്ടി.

TAGS: |
SUMMARY: National green tribunal takes suo moto on wayanad landslide


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!