ഗാന്ധിജി വീണ്ടും വീണ്ടും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു-കൽപ്പറ്റ നാരായണൻ
ബെംഗളൂരു: സത്യാനന്തര കാലത്ത് മറ്റ് വിപ്ലവങ്ങളൊന്നുമല്ല നാം തേടിപ്പോകേണ്ടതെന്നും പകരം സത്യത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് പ്രമുഖ കവിയും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന്‍. വിനോദ് കൃഷ്ണയുടെ 9 എം.എം.ബരേറ്റ നോവലിനെ അടിസ്ഥാനമാക്കി ചരിത്ര സത്യങ്ങള്‍ തേടാന്‍ കൊതിക്കുന്ന രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് ഫോറവും ബെംഗളൂരു സെക്കുലര്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗ സംവാദത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എഴുത്തില്‍ ഫിക്ഷന്‍ അശക്തമാവുകയും യഥാര്‍ഥ ജീവിതത്തില്‍ ട്രോളുകളും നുണകളുംകൊണ്ട് ഫിക്ഷന്‍ ശക്തമാവുകയും ചെയ്യുന്ന കാലമാണിതെന്നും അദ്ദേഹം നിരീക്ഷിച്ചു.
കലയും സത്യവും തമ്മിലെ ഇണക്കം വിനോദ് കൃഷ്ണ ഈ നോവലില്‍ നന്നായി വരച്ചിടുന്നു. ഗാന്ധിവധം ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ കണ്ടെത്തല്‍. ഫിക്ഷന്‍ രൂപത്തില്‍ എഴുതിയ മനോഹരമായ ഗാന്ധി സ്മാരകമായി 9 എം.എം.ബരേറ്റ എന്ന രചന മാറിയിട്ടുണ്ട്. ഈ കാലം അസത്യത്തിന്റെ കാലമാണെന്നും സത്യത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി ജീവന്‍ ത്യജിച്ചയാളാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു. സമകാലിക ഇന്ത്യന്‍ അവസ്ഥകളില്‍ ഗാന്ധിജി ഇപ്പോഴും കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഗാന്ധിജിയെ ഇല്ലാതാക്കിയ 9 എം.എം ബരേറ്റ എന്ന പിസ്റ്റള്‍ ഇപ്പോഴും വെടിമുഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 9 എം.എം.ബരേറ്റ നോവലിനെ ആസ്പദമാക്കിയുള്ള നൂറാമത്തെ ചര്‍ച്ചയാണ് ബെംഗളൂരുവില്‍ നടന്നത്. ഇന്ദിരാ നഗര്‍ ഇ.സി.എ ഹാളില്‍ നടന്ന പരിപാടിയില്‍ കവയത്രി ഡോ. ബിലു സി നാരായണന്‍ നോവലിനെ പരിചയപ്പെടുത്തി. ചെറുകഥയായി മാറേണ്ടതിനെ ചരിത്രമായും യഥാര്‍ഥ ചരിത്രത്തെ വെറും കഥയായും ചിത്രീകരിക്കുന്ന പുതിയ കാലത്ത് സത്യത്തെ തീക്ഷ്ണതയോടെ പുതിയ കാല വായനക്കായി സമര്‍പ്പിക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞതായി അവര്‍ ചൂണ്ടിക്കാട്ടി.
ബാംഗ്ലൂര്‍ റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ ശാന്തകുമാര്‍ എലപ്പുള്ളി അതിഥികളെ പരിചയപ്പെടുത്തി. നടനും നാടക പ്രവര്‍ത്തകനുമായ പ്രകാശ് ബാരെ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. തങ്കച്ചന്‍ പന്തളം, സതീഷ് തോട്ടശ്ശേരി, സുദേവന്‍ പുത്തന്‍ചിറ, ചന്ദ്രശേഖരന്‍ നായര്‍, തോമസ്, ആര്‍.വി. ആചാരി, ഡെന്നീസ് പോള്‍, പ്രമോദ് വരപ്രത്ത്, വജീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഒ.എന്‍.വിയുടെ ‘ഗോതമ്പു മണികള്‍' എന്ന കവിത സൗദ റഹ്‌മാന്‍ ആലപിച്ചു. കല്‍പറ്റ നാരായണനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സി.പി.എ.സി അധ്യക്ഷന്‍ സി. കുഞ്ഞപ്പന്‍ സ്വാഗതവും ബാംഗ്ലൂര്‍ റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് നന്ദിയും പറഞ്ഞു.
TAGS : BANGALORE WRITERS AND ARTISTS FORUM | ART AND CULTURE
SUMMARY : Political Modernity. Debate
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.