‘ശിവന്‍റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്‍റെ ചിഹ്നം’; സഭയില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി
പാർലമെന്റില്‍ പരമശിവന്റെ ചിത്രം ഉയർത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശവുമായാണ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയത്. ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നമെന്നും രാഹുല്‍ പറഞ്ഞു. ദൈവവുമായി പ്രധാനമന്ത്രിക്കു നേരിട്ട് ബന്ധമുണ്ടെന്ന പരിഹാസവും രാഹുല്‍ ഉയർത്തി.
പ്രധാനമന്ത്രി മോദിയുടെ ഉത്തരവു പ്രകാരം താൻ നിരന്തരമായി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. 20 ല്‍ അധികം കേസുകളാണ് എനിക്കെതിരേ ഫയല്‍ ചെയ്തിരിക്കുന്നത്. എന്‍റെ വസതി പിടിച്ചെടുത്തു. ഇഡി 55 മണിക്കൂറോളം എന്നെ ചോദ്യം ചെയ്തു. ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഒരുമിച്ച് ഭരണഘടനയെ സംരക്ഷിക്കാൻ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. പ്രതിപക്ഷമെന്നതില്‍ ഞാൻ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു. അധികാരത്തേക്കാള്‍ ഒരു പാട് മേലെയാണ് സത്യമെന്നും രാഹുല്‍ പറഞ്ഞു.
ഗുരു നാനാക്കിന്റെ ചിത്രവും ഇസ്ലാം മത ചിഹ്നവും രാഹുല്‍ ലോക്സഭയില്‍ പ്രദർശിപ്പിച്ചു. അതേസമയം, സഭയില്‍ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു. സംസാരിക്കുമ്പോൾ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും നിയമപ്രകാരം സംസാരിക്കണമെന്നും രാഹുലിനോട് സ്പീക്കർ പറഞ്ഞു. രാഹുലിന്റെ പരാമർശങ്ങള്‍ക്ക് എതിരെ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വയ്ക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്തു. അഗ്നിവീർ വിഷയവും രാഹുല്‍ സഭയില്‍ ഉയർത്തി.
TAGS : RAHUL GANDHI | ASSEMBLY | LATEST NEWS
SUMMARY : Rahul Gandhi raised Shiva's picture in the assembly
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.