“നിർമിത ബുദ്ധിയുടെ വികാസം കരുതലോടെ ആവണം” – സുരേഷ് കോടൂർ


ബെംഗളൂരു: മനുഷ്യന് ഇന്നുവരെ അസാധ്യമായിരുന്ന പല പ്രവർത്തികളും സാധ്യമാക്കിക്കൊണ്ട് അതിവേഗത്തിൽ വികസിക്കുന്ന കമ്പ്യൂട്ടർ സാങ്കേതിക വിദ്യയാണ് നിർമിതബുദ്ധി എന്ന് ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. ചികിത്സ, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ നിരവധി മേഖലകളിൽ ഗുണപരമായ വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുന്ന നൂതന സാങ്കേതികവിദ്യ ആയിരിക്കെത്തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വകാര്യത, ഡാറ്റ സുരക്ഷ, അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശം, അവസര സമത്വം എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളിൽ ആശങ്കകളും ഉയർത്തുന്നുണ്ടെന്നും, അതുകൊണ്ട് നിർമിതബുദ്ധിയുടെ തുടർന്നുള്ള വികാസം വളരെ കരുതലോടെ ആയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്ര സാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിർമിതബുദ്ധിയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ഡാറ്റയുടെ വിശ്വാസ്യത ഉറപ്പുവരുത്തൽ, നിർമിതബുദ്ധി വിവേചനരഹിതമാണെന്ന് സാക്ഷ്യപ്പെടുത്തൽ, നിർമിതബുദ്ധി മാതൃകകൾ വിപണിയിൽ ഇറക്കുന്നതിന് വ്യക്തമായ രൂപരേഖയും നിയമങ്ങളും നയങ്ങളും രൂപീകരിക്കൽ, സാമാന്യജനങ്ങൾക്ക് പുതിയ സാങ്കേതികവിദ്യയുടെ ഗുണഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കൽ എന്നിങ്ങനെ സർക്കാർ മുൻകൈ എടുക്കേണ്ട നിരവധി കാര്യങ്ങൾ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. നിർമിതബുദ്ധി മാതൃകകളും വിവിധ എ.ഐ. ആപ്പ്ളിക്കേഷനുകളും വിലയിരുത്തുന്നതിനും സെർട്ടിഫൈ ചെയ്യുന്നതിനും പ്രത്യേക എ .ഐ. റെഗുലേറ്ററി ബോർഡ് രൂപീകരിക്കണമെന്നും സുരേഷ് കോടൂർ ആവശ്യപ്പെട്ടു.

ശാസ്ത്ര സാഹിത്യ വേദിയുടെ സെക്രെട്ടറി പൊന്നമ്മദാസ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് കെ. ജി. ഇന്ദിര  അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രതീഷ് ആമുഖപ്രസംഗം നടത്തി. സംഗീത പ്രതീഷ്, രതി സുരേഷ്, ആർ വി ആചാരി, ഷീജ റെനീഷ്, കുര്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ ബി ഹുസൈൻ നന്ദി പറഞ്ഞു.

TAGS :
SUMMARY : Sastra Sahitya Vedi Bengaluru seminar


Post Box Bottom AD4 ocean
Post Box Bottom 6 Josco
Post Box Bottom Depaul
Post Box Bottom excel
Post Box Bottom V mat

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!